രാജ്യത്തെ ഇന്ധന ഇറക്കുമതിച്ചെലവ് കുറയ്ക്കുന്നതിനും ഹരിത ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനുമായി പുതിയ പ്രഖ്യാപനവുമായി കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. വാഹനങ്ങളിൽ 100 ശതമാനം എഥനോൾ ഇന്ധനം ഉപയോഗിക്കുന്നതിന് ഇന്ത്യ ഔദ്യോഗികമായി നിയമപരമായ അനുമതി നൽകിയതായി അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെ പെട്രോളോ ഡീസലോ ഇല്ലാതെ പൂർണ്ണമായും എഥനോളിൽ മാത്രം വാഹനങ്ങൾക്ക് ഇനി നിരത്തിലിറങ്ങാൻ സാധിക്കും.

Nitin Gadkari Ethanol Approval

ശനിയാഴ്ച നാഗ്പൂരിൽ നരേന്ദ്ര മോദി സർക്കാരിന്റെ 12ആം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി ഈ നിർണ്ണായക വിവരം പങ്കുവെച്ചത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് 100% എഥനോൾ ഉപയോഗത്തിനുള്ള നിയമപരമായ ചട്ടക്കൂടുകൾക്ക് അനുമതി നൽകിക്കൊണ്ടുള്ള ഫയലിൽ താൻ ഒപ്പുവെച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിവർഷം 22 ലക്ഷം കോടി രൂപയോളം വരുന്ന ഇന്ത്യയുടെ ഫോസിൽ ഇന്ധന ഇറക്കുമതി ഭാരം കുറയ്ക്കാൻ ഈ തീരുമാനം സഹായിക്കുമെന്നും, പെട്രോളിന് മികച്ച ബദലായി എഥനോൾ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ വിപണിയിലേക്ക്
നിലവിൽ നിരത്തിലുള്ള ഭൂരിഭാഗം കാറുകളും ഉയർന്ന അളവിലുള്ള എഥനോൾ മിശ്രിതങ്ങൾക്ക് (E85, E100) അനുയോജ്യമല്ല. എന്നാൽ മാരുതി സുസുക്കി, ഹീറോ മോട്ടോടോർപ്പ്, ടൊയോട്ട, ഹ്യുണ്ടായ് തുടങ്ങിയ പ്രമുഖ നിർമ്മാതാക്കൾ എഥനോളിൽ ഓടിക്കാവുന്ന ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾ പുറത്തിറക്കാൻ ആരംഭിച്ചിട്ടുണ്ട്.

രണ്ട് മാസത്തിനകം പുതിയ വാഹനങ്ങൾ
നേരത്തെ 100% എഥനോളിൽ ഓടുന്ന മാരുതി സുസുക്കി വാഗൺആർ മോഡലും ഹീറോയുടെ ഫ്ലെക്സ്-ഫ്യുവൽ ബൈക്കുകളും പുറത്തിറക്കിയിരുന്നുവെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. അടുത്ത രണ്ട് മാസത്തിനുള്ളിൽ ടൊയോട്ട, സുസുക്കി, ഹ്യുണ്ടായ് തുടങ്ങിയ വൻകിട കമ്പനികൾ പൂർണ്ണമായും എഥനോളിൽ പ്രവർത്തിക്കുന്ന കൂടുതൽ വാഹനങ്ങൾ വിപണിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കർഷകർക്കും സമ്പദ്‌വ്യവസ്ഥയ്ക്കും നേട്ടം
കരിമ്പ്, ചോളം തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നാണ് ജൈവ ഇന്ധനമായ എഥനോൾ ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയിൽ പ്രധാനമായും കരിമ്പിൽ നിന്നുള്ള മൊളാസസ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. പുതിയ തീരുമാനം ആഭ്യന്തര ജൈവ ഇന്ധന വ്യവസായത്തിന് കരുത്താകുകയും കർഷകർക്ക് പുതിയ വരുമാനമാർഗ്ഗം തുറന്നുനൽകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Union Minister Nitin Gadkari has officially approved the legal framework for using 100% ethanol in vehicles to cut India’s reliance on imported fossil fuels

Share.
Leave A Reply

Exit mobile version