ഉപഭോക്താക്കൾക്ക് കൂടുതൽ വേഗതയേറിയതും സ്ഥിരതയുള്ളതുമായ ഇന്റർനെറ്റ് സേവനം ഉറപ്പാക്കുന്നതിനായി ഗൂഗിൾ കാഷിംഗ് സാങ്കേതികവിദ്യ പ്രവർത്തനക്ഷമമാക്കി കെഫോൺ. ഉപഭോക്താക്കൾക്ക് കൂടുതൽ വേഗതയേറിയതും തടസ്സമില്ലാത്തതുമായ ഇന്റർനെറ്റ് അനുഭവം നൽകാൻ YouTube, Google Drive, Photos എന്നീ ഗൂഗിൾ സേവനങ്ങൾ പ്രാദേശികമായി സംഭരിച്ചു നൽകുന്ന സാങ്കേതികവിദ്യയാണ് ഗൂഗിൾ കാഷിംഗ്. ഡാറ്റാ ഉപഭോഗം ഉയരുന്ന സാഹചര്യത്തിൽപ്പോലും ഉയർന്ന സേവന നിലവാരം നിലനിർത്തുവാനും ഈ അപ്‌ഗ്രേഡിലൂടെ കെഫോണിനു സാധിക്കും. കൊച്ചിയിലെ കെഫോണിന്‍റെ നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്ററിലാണ് ഈ പുതിയ സാങ്കേതികവിദ്യ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്

ഗൂഗിളിന്റെ വിവിധ സേവനങ്ങളിലേക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്കുമുള്ള ആക്സസ് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഇതുവഴി മികച്ച വീഡിയോ നിലവാരവും തടസ്സരഹിതമായ സ്ട്രീമിംഗ് അനുഭവവും ഉറപ്പാക്കാൻ കെഫോണിനാകും. ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഡിജിറ്റൽ സേവനങ്ങൾക്കായുള്ള ഉള്ളടക്കങ്ങൾ പ്രാദേശികമായി ലഭ്യമാക്കുന്നതിലൂടെയാണ് ഡാറ്റാ ലഭ്യതയുടെ വേഗത വർധിപ്പിക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനും സാധിക്കുന്നത്.
അത്യാധുനിക കാഷിംഗ്, ട്രാഫിക് ഒപ്റ്റിമൈസേഷൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഡാറ്റാ ലേറ്റൻസി കുറയ്ക്കുന്നതിനും നെറ്റ്‌വർക്ക് ട്രാഫിക് കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും ഇന്റർനാഷണൽ ബാൻഡ്‌വിഡ്ത്ത് ഉപയോഗം കുറയ്ക്കുന്നതിനും ഈ സംവിധാനം സഹായകരമാകും. ഡാറ്റാ ഉപഭോഗം ഉയരുന്ന സാഹചര്യത്തിൽപ്പോലും ഉയർന്ന സേവന നിലവാരം നിലനിർത്തുവാനും ഈ അപ്‌ഗ്രേഡിലൂടെ കെഫോണിനു സാധിക്കും.
എന്താണ് ഗൂഗിൾ ക്യാഷ്യിങ്?
ഉപഭോക്താക്കൾക്ക് കൂടുതൽ വേഗതയേറിയതും തടസ്സമില്ലാത്തതുമായ ഇന്റർനെറ്റ് അനുഭവം നൽകാൻ ഗൂഗിൾ സേവനങ്ങൾ പ്രാദേശികമായി സംഭരിച്ചു നൽകുന്ന സാങ്കേതികവിദ്യയാണ് ഗൂഗിൾ കാഷിംഗ്. ഇന്റർനെറ്റ് സേവനദാതാക്കളുടെ (ISPs) നെറ്റ്‌വർക്കിനോട് ചേർന്ന് ഈ സെർവറുകൾ സ്ഥാപിക്കുന്നതിലൂടെ ഡാറ്റ ലോഡിംഗ് സമയം വളരെ കുറയ്ക്കാൻ സാധിക്കുന്നു.
കൂടിയ വേഗത:
ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന യൂട്യൂബ് വീഡിയോ അടക്കം ഗൂഗിൾ ഉള്ളടക്കങ്ങൾ പ്രാദേശിക സെർവറുകളിൽ സൂക്ഷിക്കുന്നതിനാൽ വിവരങ്ങൾ വളരെ വേഗത്തിൽ ഉപയോക്താവിന് ലഭിക്കുന്നു.
കുറഞ്ഞ ഡാറ്റാ ലേറ്റൻസി:
ഗൂഗിളിന്റെ പ്രധാന സെർവറുകളെ (Main servers) അപേക്ഷിച്ച് ഉപയോക്താക്കൾക്ക് ഏറ്റവും അടുത്തുള്ള സെർവറുകളിൽ നിന്നും ഡാറ്റ ലഭ്യമാകുന്നതിനാൽ ബഫറിംഗ് കുറയുന്നു.
ഇന്റർനെറ്റ് ട്രാഫിക് കുറയ്ക്കുന്നു:
ഈ സംവിധാനം പ്രാദേശികമായി പ്രവർത്തിക്കുന്നതിനാൽ, അന്താരാഷ്ട്ര ബാൻഡ്‌വിഡ്ത്ത് (International Bandwidth) ഉപയോഗം ഗണ്യമായി കുറയുന്നു.
ഗൂഗിൾ കാഷിംഗ് സംവിധാനത്തിലൂടെ വീടുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും, സർക്കാർ ഓഫീസുകൾക്കും കൂടുതൽ മികച്ച ഇന്റർനെറ്റ് സേവനം നൽകാൻ കെഫോണിനാകുമെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്തെ ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനത്തിന്റെയും സാങ്കേതിക നവീകരണങ്ങളുടെയും ഭാഗമായാണ് ഇത്തരം സംവിധാനങ്ങൾ നടപ്പാക്കിവരുന്നതെന്ന് കെഫോൺ അധികൃതർ അറിയിച്ചു.
K-FON has enabled Google caching technology to improve internet speed and stability for services like YouTube, Google Drive, and Photos. The upgrade reduces latency, improves streaming quality, and optimizes network traffic across Kerala.
