കേരളത്തിലെ തീരദേശ മേഖലകളിൽ കരിമണൽ ഖനനത്തിന് സ്വകാര്യ പങ്കാളിത്തം അനുവദിക്കാനുള്ള ബജറ്റ് നിർദ്ദേശത്തിനെതിരെ തീരദേശ നിവാസികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് ‘റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽ കോറിഡോർ’ സ്ഥാപിക്കുന്നതിനായി സർക്കാർ 100 കോടി രൂപ വകയിരുത്തിയതിന് പിന്നാലെയാണ് ആശങ്കകൾ ഉയർന്നത്.

Private Participation in Mineral Sand Mining Kerala

പൊതുവിഭവങ്ങൾ സ്വകാര്യവൽക്കരിക്കുന്നത് തീരദേശത്തെ ദുർബലമായ പാരിസ്ഥിതിക വ്യവസ്ഥയെ തകർക്കുമെന്നും തങ്ങളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുമെന്നും മത്സ്യത്തൊഴിലാളി യൂണിയനുകൾ ആരോപിക്കുന്നു. എന്നാൽ, നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനും ബഹിരാകാശ ഗവേഷണം ഉൾപ്പെടെയുള്ള മേഖലകളിൽ ആവശ്യമായ ടൈറ്റാനിയം വ്യവസായം വികസിപ്പിക്കാനും പൊതു-സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നാണ് വിദഗ്ധരുടെ പക്ഷം.

Protests are growing against Kerala’s proposal to allow private participation in mineral sand mining. Coastal communities fear environmental damage and livelihood loss, while experts cite industrial and technological benefits

Share.

Comments are closed.

Exit mobile version