മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ (MAHSR) ഭാഗമായുള്ള സി-3 പാക്കേജിലെ ഏഴാമത്തെ മലയോര തുരങ്കത്തിന്റെ (MT-07) നിർമ്മാണം ലാർസൻ ആൻഡ് ടൂബ്രോ (L&T) വിജയകരമായി പൂർത്തിയാക്കി. മഹാരാഷ്ട്രയിലെ ദഹാനു താലൂക്കിൽ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന 417 മീറ്റർ നീളമുള്ള ഈ തുരങ്കം 516 ദിവസത്തെ കഠിനമായ പ്രയത്നത്തിലൂടെയാണ് പൂർത്തിയാക്കിയത്.

അഞ്ച് മാസത്തിനിടെ കമ്പനി കൈവരിക്കുന്ന മൂന്നാമത്തെ തുരങ്ക നിർമ്മാണ നേട്ടമാണിതെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഹൈ-സ്പീഡ് റെയിൽവേ കോറിഡോറിന്റെ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.
Larsen & Toubro (L&T) successfully completes the 417-meter MT-07 mountain tunnel in Maharashtra for the Mumbai-Ahmedabad bullet train project.
