രാജ്യത്ത് പുതിയ പാസ്‌പോർട്ട് എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് നിരക്കുകൾ വർദ്ധിപ്പിച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. പുതുക്കിയ പാസ്പോർട്ട് (Amendment) Rules, 2026 പ്രകാരം 18 വയസ്സിന് മുകളിലുള്ളവർക്ക് 36 പേജുള്ള സാധാരണ പാസ്‌പോർട്ട് ലഭിക്കാൻ ഇനി മുതൽ 1,500 രൂപയ്ക്ക് പകരം 2,500 രൂപയും, തത്കാൽ സംവിധാനത്തിലൂടെയാണെങ്കിൽ 5,000 രൂപയും ചിലവാകും.

അതുപോലെ തന്നെ 60 പേജുള്ള വലിയ പാസ്‌പോർട്ടിന്റെ നിരക്ക് 3,500 രൂപയായും (തത്കാൽ 6,000 രൂപ) 18 വയസ്സിൽ താഴെയുള്ള കുട്ടികളുടേത് 1,750 രൂപയായും ഉയർത്തിയിട്ടുണ്ട്. വരുംമാസം ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പുതിയ പരിഷ്കരണത്തിൽ എട്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും ഫീസിൽ 10 ശതമാനം ഇളവ് സർക്കാർ നിലനിർത്തിയിട്ടുണ്ട്.
The Ministry of External Affairs has announced a hike in Indian passport fees under the Passports (Amendment) Rules, 2026. Check the new normal and Tatkaal rates.