ശക്തമായ ആഭ്യന്തര വിനോദസഞ്ചാര വളർച്ചയുടെയും മികച്ച വരുമാനത്തിന്റെയും പശ്ചാത്തലത്തിൽ, ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (IHCL) അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 6,000 മുതൽ 7,500 കോടി രൂപ വരെ മൂലധന നിക്ഷേപം നടത്താൻ ഒരുങ്ങുന്നതായി ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ അറിയിച്ചു. കമ്പനിയുടെ വാർഷിക പൊതുയോഗത്തിലാണ് (AGM) നിലവിൽ 630 ഹോട്ടലുകളുള്ള തങ്ങളുടെ ശൃംഖല, ‘ആക്സിലറേറ്റ് 2030’ പദ്ധതിയിലൂടെ 700-ലധികം ഹോട്ടലുകളിലേക്ക് വ്യാപിപ്പിക്കുമെന്ന സുപ്രധാന പ്രഖ്യാപനം അദ്ദേഹം നടത്തിയത്.
ഇതിന്റെ ഭാഗമായി മുംബൈയിലെ ബാന്ദ്ര ഫോർട്ടിന് സമീപം രണ്ട് ഏക്കറിൽ 2,000 കോടി രൂപ ചെലവിൽ 50 നിലകളുള്ള ‘താജ് ബാൻഡ്‌സ്റ്റാൻഡ്’ എന്ന ഫ്ലാഗ്ഷിപ്പ് ലക്ഷ്വറി ഹോട്ടൽ നിർമ്മിക്കുമെന്നും കമ്പനി വ്യക്തമാക്കി. ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും മികച്ച സാമ്പത്തിക അടിത്തറയുള്ള ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ വലിയ മുന്നേറ്റമാണ് ഐഎച്ച്സിഎൽ ലക്ഷ്യമിടുന്നത്.
Tata Group’s IHCL announces a massive ₹6,000–7,500 crore investment under its ‘Accelerate 2030’ plan, including a ₹2,000 crore 50-storey Taj hotel in Mumbai.
