ആധുനിക യുദ്ധമുറകൾ സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി മാറുന്ന പശ്ചാത്തലത്തിൽ, 2040-ഓടെ തമിഴ്‌നാടിന് ഇന്ത്യയുടെ ഡിഫൻസ് ഇലക്ട്രോണിക്സ് തലസ്ഥാനമായി മാറാൻ സാധിക്കുമെന്ന് ഡിആർഡിഒ (DRDO) ഡയറക്ടർ ജനറൽ ബി.കെ. ദാസ്. ചെന്നൈയിൽ നടന്ന സിഐഐ (CII) കോൺക്ലേവിൽ സംസാരിക്കവെ, പ്രതിവർഷം 37,000 കോടി രൂപയുടെ ഉൽപ്പാദനവും 10,000 കോടി രൂപയുടെ കയറ്റുമതിയും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ വികസനരേഖ അദ്ദേഹം അവതരിപ്പിച്ചു.

Tamil Nadu defense electronics hub

സെമികണ്ടക്ടർ, ഓട്ടോമോട്ടീവ്, എയറോസ്പേസ് എന്നീ മേഖലകളിൽ തമിഴ്‌നാടിനുള്ള ശക്തമായ അടിത്തറ അടുത്ത തലമുറ പ്രതിരോധ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ സംസ്ഥാനത്തിന് അനുകൂലഘടകമാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബഹിരാകാശ സാങ്കേതികവിദ്യകൾ എന്നിവയുടെ വളർച്ചയോടെ 2040-ൽ ഇന്ത്യയുടെ പ്രതിരോധ ഇലക്ട്രോണിക്സ് വിപണി 1.49 ലക്ഷം കോടി രൂപയായി ഉയരുമെന്നും ഇതിന്റെ 25 ശതമാനത്തോളം സ്വന്തമാക്കാൻ തമിഴ്‌നാടിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

DRDO Director General B.K. Das states that Tamil Nadu can become India’s defense electronics capital, targeting ₹37,000 crore in production by 2040.

Share.
Leave A Reply

Exit mobile version