ദേശീയപാതകളുടെ വികസനത്തിനായി കേന്ദ്ര സർക്കാർ കേരളത്തിന് 2039 കോടി രൂപ അനുവദിച്ചു. കേരളത്തിൽ ഉടനെ നടപ്പാക്കുന്ന അഞ്ച് പദ്ധതികൾക്കാണ് കേന്ദ്രം പണം അനുവദിച്ചത്. കേരളത്തെ കർണാടകയുമായി ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലം നിർമ്മിക്കാൻ 40 കോടി രൂപയും, തമിഴ്‌നാട്ടിലെ തിരുമംഗലം- കേരളത്തിൽ കൊല്ലവുമായി ബന്ധിപ്പിക്കുന്ന എൻഎച്ച് 744ൽ 98.40 കോടിയും, കോഴിക്കോട്-പാലക്കാട് ദേശീയപാതക്ക് 172 കോടിയും കേന്ദ്രം അംഗീകാരം നൽകി. വെല്ലിംഗ്‌ടൺ ഐലന്റ്- കുണ്ടന്നൂർ ബൈപാസിനെ അരൂർ-അങ്കമാലി ബൈപാസുമായി ബന്ധിപ്പിക്കും.

Kerala national highway expansion funds

 പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ  കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗ‌ഡ്‌കരിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ്  മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.


ശബരിമല, മൂന്നാർ, വയനാട്  റോപ്‌വേയ്‌ക്ക് കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകി. ശബരിമല പദ്ധതിയുടെ ഡിപിആർ ഉടൻ തയ്യാറാക്കുമെന്ന് പി കെ ബഷീർ അറിയിച്ചു. കൊല്ലം-തേനി ദേശീയപാതയിൽ കടവൂർ-ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ നാലുവരിപാത വികസനത്തിന് 1663 കോടി രൂപയുടെ കേന്ദ്ര അനുമതിക്ക് ധാരണയായി. അടിമാലി-കുമളി ദേശീയപാത വീതികൂട്ടാനുള്ള പദ്ധതിക്ക് ഉടൻ തന്നെ  അനുമതി ലഭിക്കും. കോഴിക്കോട് രാമനാട്ടുകര മുതൽ എയർപോർട്ട് വരെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കാൻ കേന്ദ്ര നിർദ്ദേശം ലഭിച്ചു. വെല്ലിംഗ്‌ടൺ ഐലന്റ്- കുണ്ടന്നൂർ ബൈപാസിനെ അരൂർ-അങ്കമാലി ബൈപാസുമായി ബന്ധിപ്പിക്കുന്നതോടെ ഇത് വഴിയുള്ള യാത്ര ക്ലേശത്തിനു പരിഹാരമാകും. . കോതമംഗലം-മൂവാറ്റുപുഴ ബൈപ്പാസുകൾക്ക് പുതുക്കിയ അലൈൻമെന്റിന് മൂന്ന് മാസത്തിനകം അംഗീകാരമാകും. കൊടുങ്ങല്ലൂർ-അങ്കമാലി ബൈപാസിന് അലൈൻമെന്റ് ഉടൻ തയാറാക്കുമെന്നും, ലഭിക്കുന്ന മുറയ്ക്ക് തന്നെ ഇതിനുള്ള അംഗീകാരം നൽകാമെന്ന ഉറപ്പും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പി കെ ബഷീർ അറിയിച്ചിട്ടുണ്ട്.

The Union Government has sanctioned ₹2039 crore for five major national highway development projects in Kerala, alongside in-principle approval for key ropeway projects

Share.
Leave A Reply

Exit mobile version