ലക്ഷദ്വീപിലെ വാർഷിക ട്യൂണ മത്സ്യം ഉൽപ്പാദനം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50,000 ടണ്ണായി ഉയർത്താൻ ലക്ഷ്യമിട്ടുള്ള സമഗ്ര പദ്ധതിക്ക് രൂപം നൽകി. നിലവിലുള്ള ഉൽപ്പാദനം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആഴക്കടൽ ട്യൂണ മത്സ്യബന്ധനം, മാരിക്കൾച്ചർ, സീവീഡ് കൃഷി, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ ഊന്നൽ നൽകും. കൊച്ചിയിലെ സി.എം.എഫ്.ആർ.ഐ ആസ്ഥാനത്ത് നടന്ന പങ്കാളിത്ത ചർച്ചയിലാണ് ഈ അഞ്ച് വർഷത്തെ കർമ്മപദ്ധതിക്ക് രൂപരേഖ തയ്യാറാക്കിയത്.

പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) വഴി നടപ്പിലാക്കുന്ന പദ്ധതിയിൽ 24 മീറ്ററിൽ താഴെയുള്ള 50 പുതിയ ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ, 5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സീവീഡ് കൃഷി, അലങ്കാര മത്സ്യ വളർത്തൽ യൂണിറ്റുകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, പുതിയ ബോട്ട് നിർമ്മാണ യാർഡുകൾ, കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കായുള്ള യൂണിറ്റുകൾ എന്നിവയും ലക്ഷദ്വീപിൽ സ്ഥാപിക്കും. ദ്വീപിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗങ്ങൾ മെച്ചപ്പെടുത്താനും സമുദ്ര അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കാനും പദ്ധതി സഹായിക്കുമെന്ന് ലക്ഷദ്വീപ് ഫിഷറീസ് സെക്രട്ടറി രാജ് തിലക് പറഞ്ഞു.

Lakshadweep unveils a comprehensive 5-year action plan under PMMSY to double its annual tuna production to 50,000 tonnes using advanced deep-sea fishing and infrastructure.

Share.
Leave A Reply

Exit mobile version