ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റ് മറന്നാൽ ഇനി ആശങ്കപ്പെടേണ്ടതില്ല; ഇന്ത്യൻ റെയിൽവേയുടെ സഹായം ലഭിക്കാൻ വഴികളുണ്ട്. റെയിൽവേ റിസർവേഷൻ കൗണ്ടറുകളിൽ (PRS) നിന്ന് നേരിട്ട് എടുത്ത ടിക്കറ്റുകൾ വീട്ടിലോ മറ്റോ മറന്നുവെക്കുന്ന സാഹചര്യത്തിൽ, യാത്രക്കാരന്റെ കുടുംബാംഗങ്ങൾക്കോ അധികാരപ്പെടുത്തിയ വ്യക്തിക്കോ യാത്ര പുറപ്പെട്ട സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർക്ക് ടിക്കറ്റ് ഹാജരാക്കി വിവരം അറിയിക്കാവുന്നതാണ്. തുടർന്ന് സ്റ്റേഷൻ മാസ്റ്റർ വഴി ട്രെയിനിലെ ടിക്കറ്റ് പരിശോധകർക്ക് (TTE) കൃത്യമായ വിവരങ്ങൾ കൈമാറുകയും യാത്ര തടസ്സമില്ലാതെ തുടരാൻ അനുവദിക്കുകയും ചെയ്യും.

എന്നാൽ ഈ സൗകര്യം കൗണ്ടർ ടിക്കറ്റുകൾക്ക് മാത്രമേ ബാധകമാകൂ, ഓൺലൈനായി ഐആർസിടിസി (IRCTC) വഴി ബുക്ക് ചെയ്ത ഇ-ടിക്കറ്റുകൾക്ക് ഇത് ലഭ്യമാവില്ല. ടിക്കറ്റ് കൈവശമില്ലെന്ന് മനസ്സിലാക്കിയ ഉടൻ തന്നെ ട്രെയിനിലെ ടിടിഇയെ വിവരം അറിയിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. വേഗത്തിൽ നടപടികൾക്കായി റെയിൽവേയുടെ ഔദ്യോഗിക ഹെൽപ്പ്‌ലൈൻ നമ്പറായ 139-ലും ബന്ധപ്പെടാവുന്നതാണ്. യാത്ര തുടങ്ങുന്നതിന് മുൻപ് ടിക്കറ്റും മറ്റ് രേഖകളും കൃത്യമാണെന്ന് ഉറപ്പുവരുത്താൻ റെയിൽവേ അധികൃതർ നിർദ്ദേശിക്കുന്നു

Left your physical railway counter ticket at home? Learn how Indian Railways’ verification system helps passengers continue their journey safely

Share.
Leave A Reply

Exit mobile version