അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോന്റെ ചരിത്രപരമായ യാത്രയിൽ അഭിമാനനിറവിലാണ് കേരളം. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ അനിൽ മേനോന്റെ നേട്ടം നാടിന് വലിയൊരു അഭിമാനമായി മാറിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വിശേഷിപ്പിച്ചു. മുൻ കോൺഗ്രസ് അധ്യക്ഷൻ സർ സി. ശങ്കരൻ നായരുടെ കൊച്ചുമകനാണ് അനിൽ മേനോൻ എന്നത് ഈ നേട്ടത്തിന് കേരളീയർക്കിടയിൽ പ്രത്യേക പ്രാധാന്യം നൽകുന്നു.
സയൂസ് MS-29 പേടകത്തിൽ ബഹിരാകാശ നിലയത്തിലേക്ക് തിരിച്ച അദ്ദേഹത്തിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആശംസകൾ നേർന്നു. മുൻപ് താൻ അനിലിന്റെ കുടുംബവീടായ ഒറ്റപ്പാലത്തെ ചേറ്റൂർ ഹൗസ് സന്ദർശിച്ചിരുന്ന കാര്യവും ഗവർണർ ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മിച്ചു. ഉക്രെയ്ൻ-ഇന്ത്യൻ വംശജനായ അനിൽ മേനോൻ, യു.എസ് സ്പേസ് ഫോഴ്‌സ് കേണലും എമർജൻസി മെഡിസിൻ ഫിസിഷ്യനുമാണ്.
Kerala celebrates as Malayalam-origin NASA astronaut Anil Menon, grandson of Sir C. Sankaran Nair, reaches the ISS aboard the Soyuz MS-29 spacecraft.
