എഥനോൾ പദ്ധതിയിലൂടെ വ്യക്തിപരമായ നേട്ടമുണ്ടെന്ന ആരോപണങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. തന്റെ മക്കളുടെ കമ്പനികൾക്ക് രാജ്യത്തെ എഥനോൾ ബിസിനസ്സിൽ 0.5 ശതമാനത്തിൽ താഴെ മാത്രമാണ് പങ്കെന്നും, ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈവേകളിൽ ഉയർന്ന വേഗതയിൽ പോകുമ്പോൾ മൈലേജ് അല്പം കുറയാമെങ്കിലും, എൻജിൻ തകരാറുകൾ സംബന്ധിച്ച പ്രചാരണങ്ങൾ തെളിവുകളില്ലാത്തതാണെന്നും ഗഡ്‌കരി പറഞ്ഞു. പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ഇന്ധന ഇറക്കുമതി നിയന്ത്രിക്കാനുമാണ് സർക്കാർ ഈ ബദൽ ഇന്ധന പദ്ധതികൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Union Minister Nitin Gadkari denies personal benefit claims in the ethanol sector, clarifying his sons’ firms have a marginal presence, and debunks engine damage rumors.
