ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്കൈറൂട്ട് എയ്റോസ്പേസ് വികസിപ്പിച്ചെടുത്ത ഈ റോക്കറ്റ് ‘മിഷൻ ആഗമൻ’ എന്ന പേരിലാണ് വിക്ഷേപിച്ചത്. രാവിലെ 11:30-ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം ചെറിയ സാങ്കേതിക ഇടവേളയ്ക്ക് ശേഷം 12:05-നാണ് പൂർത്തിയായത്.

Vikram 1 rocket launch Skyroot Aerospace

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശവും നിരവധിപേരുടെ ആശംസകളടങ്ങുന്ന കാർഡുകളുമായാണ് റോക്കറ്റ് കുതിച്ചുയർന്നത്. ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയിലെ ചരിത്രപരമായ നാഴികക്കല്ലാണിതെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇത് രാജ്യത്തെ യുവതലമുറയുടെ കഴിവിന്റെയും സംരംഭകത്വത്തിന്റെയും തെളിവാണെന്ന് വ്യക്തമാക്കി. അതിവേഗത്തിൽ ആവശ്യാനുസരണം വിക്ഷേപണ സേവനങ്ങൾ നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ അത്യാധുനിക ഓർബിറ്റൽ റോക്കറ്റ്.

Skyroot Aerospace successfully launches ‘Vikram-1’, India’s first private orbital rocket, from Sriharikota under the historic Mission Aagaman.

Share.

Comments are closed.

Exit mobile version