ബ്രിട്ടന്റെ എഐ മന്ത്രിയായി ഇന്ത്യൻ വംശജനായ കനിഷ്ക നാരായൺ. പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ആൻഡി ബർണാം‌ ആണ് പാർലമെന്റ് അംഗം കനിഷ്ക നാരായണിനെ രാജ്യത്തിന്റെ എഐ മന്ത്രിയായി നിയമിച്ചത്. ചരിത്രത്തിൽ ആദ്യമായി എഐ മന്ത്രിസ്ഥാനം കാബിനറ്റ് പദവിയിലേക്ക് ഉയർത്തുന്ന നിർണായകമായ തീരുമാനം കൂടിയാണിത്.

വെയിൽസിൽ നിന്നുള്ള ലേബർ പാർട്ടി രാഷ്ട്രീയ നേതാവായ കനിഷ്ക നാരായൺ, മുൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ കീഴിലും ഓൺലൈൻ സേഫ്റ്റി മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ബി.എയും സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എം.ബി.എയും കരസ്ഥമാക്കിയിട്ടുള്ള വ്യക്തിയാണ് കനിഷ്ക നാരായൺ. വെയിൽസിലെ ‘എട്ടെയ്ൻ വെയിൽസ്’ എന്ന ലാഭേച്ഛയില്ലാത്ത സംഘടനയുടെ സഹസ്ഥാപകനും സാമ്പത്തിക നയ ഉപദേഷ്ടാവുമായിരുന്നു അദ്ദേഹം. ആഗോളതലത്തിൽ എ.ഐ രംഗം ശക്തമായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത്, യുകെയുടെ പുതിയ സാങ്കേതിക നയങ്ങളും ഭാവി പദ്ധതികളും രൂപീകരിക്കുന്നതിൽ ഈ നിയമനം അതിപ്രധാനമാണ്.

Indian-origin MP Kanishka Narayan has been appointed as the UK’s AI Minister with Cabinet rank, driving the nation’s future technology and AI policy.

Share.
Leave A Reply

Exit mobile version