രാജ്യത്തിന്റെ വ്യോമ പ്രതിരോധ ശേഷിയിൽ നിർണായക മുന്നേറ്റമായി ലോങ്-റേഞ്ച് സർഫേസ്-ടു-എയർ മിസൈലായ ‘കുശ’യുടെ (Kusha) ആദ്യ പരീക്ഷണ പറക്കൽ ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കി. ഒഡീഷ തീരത്തെ എപിജെ അബ്ദുൽ കലാം കേന്ദ്രത്തിലാണ് പരീക്ഷണം നടന്നത്. ഉയർന്ന വേഗതയിലും ഉയരത്തിലുമുള്ള വ്യോമ ഭീഷണികളുടേതിന് സമാനമായ ഇലക്ട്രോണിക് ലക്ഷ്യത്തെ മിസൈൽ സംവിധാനം വിജയകരമായി തകർത്തു.

ഫൈറ്റർ ജെറ്റുകൾ, മിസൈലുകൾ, ആളില്ലാ വിമാനങ്ങൾ തുടങ്ങിയ വിവിധതരം വ്യോമ ഭീഷണികളെ കൃത്യമായി പ്രതിരോധിക്കാൻ ‘കുശ’ മിസൈൽ സംവിധാനത്തിന് സാധിക്കും. മിസൈലുകൾ, റഡാറുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും തദ്ദേശീയമായാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്.
ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമുള്ള ഇത്തരം ലോങ്-റേഞ്ച് മിസൈൽ സാങ്കേതികവിദ്യ സ്വന്തമാക്കിയത് രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ രംഗത്തെ വലിയ നാഴികക്കല്ലാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഇത്തരം സംവിധാനങ്ങൾക്കായുള്ള വിദേശ ആശ്രയത്വം ഇതോടെ ഇല്ലാതാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
DRDO conducts successful maiden flight-test of long-range surface-to-air missile ‘Kusha’ off the Odisha coast, boosting India’s air defence capabilities