ഇന്ത്യൻ റെയിൽവേയുടെ എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്ക് നൽകുന്ന ബെഡ്‌റോൾ കിറ്റിൽ  എപ്പോഴും രണ്ട് വെളുത്ത ബെഡ്‌ഷീറ്റുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് കാണാം. ഫസ്റ്റ് എസി, സെക്കൻഡ് എസി, തേർഡ് എസി, എസി എക്കോണമി എന്നിവയിലെല്ലാം യാത്രക്കാർക്ക് ഒരു തലയിണക്കവർ, കൈതുടയ്ക്കാനുള്ള ടവൽ, കമ്പിളി പുതപ്പ് എന്നിവയ്ക്കൊപ്പം രണ്ട് ബെഡ്‌ഷീറ്റുകളാണ് ലഭിക്കുന്നത്.

പല യാത്രക്കാരും ഇതിലൊന്ന് പുതയ്ക്കാനും മറ്റൊന്ന് ബെർത്തിൽ വിരിക്കാനുമാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ എന്തിനാണ് റെയിൽവേ രണ്ട് ബെഡ്‌ഷീറ്റുകൾ തന്നെ നൽകുന്നത് എന്നതിനെക്കുറിച്ച് പാർലമെന്റിൽ ഉയർന്ന ചോദ്യത്തിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് വിശദീകരണം ഉള്ളത്.

 എന്തിനാണ് രണ്ട് ബെഡ്‌ഷീറ്റുകൾ?

റെയിൽവേ മന്ത്രി നൽകിയ വിശദീകരണമനുസരിച്ച്  ഒന്നാമത്തെ ബെഡ്‌ഷീറ്റ് യാത്രക്കാരൻ കിടക്കുന്ന ബെർത്തിൽ വിരിക്കാൻ വേണ്ടിയുള്ളതാണ്.
രണ്ടാമത്തെ ബെഡ്‌ഷീറ്റ് (കമ്പിളി പുതപ്പിനുള്ള കവർ), കമ്പിളി പുതപ്പിനടിയിൽ, അതായത് യാത്രക്കാരന്റെ ശരീരത്തിനും കമ്പിളി പുതപ്പിനും ഇടയിൽ കവറായി ഉപയോഗിക്കാനാണ് രണ്ടാമത്തെ ബെഡ്‌ഷീറ്റ് നൽകുന്നത്. കമ്പിളി പുതപ്പുകൾ  യാത്രക്കാരുടെ ശരീരത്തിൽ നേരിട്ട് സ്പർശിക്കുന്നത് തടയാനാണിത്. ഓരോ യാത്രയ്ക്ക് ശേഷവും ഈ ബെഡ്‌ഷീറ്റുകൾ കഴുകി വൃത്തിയാക്കുന്നുണ്ടെന്ന് റെയിൽവേ ഉറപ്പുവരുത്തുന്നു.

കമ്പിളി പുതപ്പുകളും ബെഡ്‌ഷീറ്റുകളും കഴുകുന്ന സമയപരിധി

രാജ്യസഭാ എം.പി ചന്ദ്രകാന്ത് ദാമോദർ ഹന്ദോറെയാണ് റെയിൽവേ വസ്ത്രങ്ങളുടെ ശുചിത്വത്തെയും കഴുകൽ ഇടവേളകളെയും കുറിച്ച് ചോദ്യം ഉന്നയിച്ചത്. ഓരോ സിംഗിൾ യാത്രയ്ക്ക് ശേഷവും ബെഡ്ഷീറ്റുകൾ കഴുകി അണുവിമുക്തമാക്കുന്നു. കമ്പിളിപ്പുതപ്പ് സാധാരണയായി മാസത്തിലൊരിക്കലോ അല്ലെങ്കിൽ അത് അഴുക്കാകുന്ന സാഹചര്യങ്ങളിലോ കഴുകി ഡ്രൈ ക്ലീൻ ചെയ്യുകയാണ് പതിവ്. കമ്പിളി നേരിട്ട് ശരീരത്തിൽ തട്ടാതിരിക്കാൻ രണ്ടാമത്തെ ബെഡ്‌ഷീറ്റ് സംരക്ഷണ കവറായി പ്രവർത്തിക്കുന്നതുകൊണ്ടാണ് കമ്പിളി പുതപ്പുകൾ ദിവസവും കഴുകാത്തത്.

കൂടാതെ, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിലും നോർത്ത് വെസ്റ്റേൺ റെയിൽവേയിലുമൊക്കെ പൈലറ്റ് അടിസ്ഥാനത്തിൽ പ്രത്യേക ബ്ളാങ്കറ്റ് കവറുകൾ  നൽകിത്തുടങ്ങിയിട്ടുണ്ടെന്നും ഇത് യാത്രക്കാരിൽ നിന്ന് നല്ല പ്രതികരണം നേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

റെയിൽവേ നൽകുന്ന വസ്ത്രങ്ങളുടെ ശുചിത്വം ഉറപ്പുവരുത്താൻ അത്യാധുനിക സാങ്കേതികവിദ്യകളാണ് റെയിൽവേ ഉപയോഗിക്കുന്നത്. തുണികളുടെ വെളുപ്പും ശുചിത്വവും അളക്കാൻ എല്ലാ മെക്കനൈസ്ഡ് അലക്കുകേന്ദ്രങ്ങളിലും എഐ സാങ്കേതികവിദ്യ  ഉപയോഗിക്കുന്നു.. തുണിയിലെ കറകൾ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ സാങ്കേതികവിദ്യ സെൻട്രൽ റെയിൽവേയിലെ പൂനെ ഡിവിഷനിലും നോർത്ത് വെസ്റ്റേൺ റെയിൽവേയിലെ ജയ്പൂർ, ജോധ്പൂർ ഡിവിഷനുകളിലും പൈലറ്റായി നടപ്പിലാക്കി. അലക്കുശാലകളിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്

റെയിൽവേ നിയമങ്ങൾ അനുസരിച്ച് ഓരോ വസ്ത്ര വസ്തുക്കൾക്കും നിശ്ചിത കാലാവധിയുണ്ട് . ഉപയോഗശൂന്യമാകുന്ന വസ്ത്രങ്ങൾ മാറ്റി പുതിയവ നൽകുന്നത് ഈ നിയമപ്രകാരമാണ്:

ഹാൻഡ്‌ലൂം ബെഡ് ഷീറ്റിന് കാലാവധി  12 മാസമാണ്. തലയിണക്കവറിനും ഫേസ് ടവലിനും 9 മാസമാണ്. കമ്പിളി പുതപ്പിന്  24 മാസവും തലയിണയ്ക്ക് 24 മാസവുമാണ് കാലാവധി.

യാത്രക്കാർക്ക് വൃത്തിയുള്ളതും രോഗാണുവിമുക്തവുമായ യാത്രാനുഭവം നൽകുന്നതിനുവേണ്ടിയാണ് ഇന്ത്യൻ റെയിൽവേ എസി കോച്ചുകളിൽ രണ്ട് ബെഡ്‌ഷീറ്റുകൾ വീതം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Passengers traveling in AC coaches are always provided with two white bedsheets in their bedroll kits. Union Railway Minister Ashwini Vaishnaw provided a clear explanation in the Rajya Sabha addressing questions regarding the cleanliness of AC coach bedsheets and the washing of woollen blankets. 

Share.
Leave A Reply

Exit mobile version