ഗുജറാത്തുമായി ശക്തമായ നിക്ഷേപ ബന്ധം സ്ഥാപിക്കുന്നതിനായി ഊർജ്ജം, ഭക്ഷ്യസുരക്ഷ, സെമികണ്ടക്ടർ എന്നീ മേഖലകളിൽ നിക്ഷേപം വർദ്ധിപ്പിക്കാൻ യു.എ.ഇ. ഇന്ത്യയുമായുള്ള സാമ്പത്തിക പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും ബിസിനസ്സ് സഹകരണം വ്യാപിപ്പിക്കാനുമാണ് ഗൾഫ് രാജ്യത്തിന്റെ ഈ നീക്കം. രാജ്യങ്ങൾ ഹരിത ഊർജ്ജത്തിലേക്ക് ചുവടുമാറ്റം നടത്തുമ്പോൾ പുനരുപയോഗ ഊർജ്ജ മേഖലയിൽ വലിയ സഹകരണത്തിനാണ് സാധ്യതയുള്ളത്.

രാജ്യത്തിന്റെ ഭക്ഷ്യ ആവശ്യങ്ങളുടെ വലിയൊരു ഭാഗം ഇന്ത്യയിൽ നിന്നായതിനാൽ ഭക്ഷ്യസുരക്ഷയ്ക്ക് ഈ പദ്ധതിയിൽ മുൻഗണന നൽകുന്നുണ്ട്. ഇതിനുപുറമെ, ലൊജിസ്റ്റിക്സ്, സെമികണ്ടക്ടർ തുടങ്ങിയ പ്രധാന മേഖലകളിലും നിക്ഷേപ സാധ്യതകൾ തേടുമെന്ന് അഹമ്മദാബാദിൽ നടന്ന ഇൻവെസ്റ്റോപ്പിയ ഗ്ലോബൽ ചടങ്ങിൽ യു.എ.ഇ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി വ്യക്തമാക്കി.
ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു
The UAE plans to expand investments in Gujarat, focusing on renewable energy, food security, semiconductors, and logistics, further strengthening India-UAE economic and trade relations under the CEPA agreement
