ദുർഘടമായ പ്രദേശങ്ങളിലും നെറ്റ്വർക്ക് തടസ്സങ്ങൾ ഉണ്ടാകുമ്പോഴും സ്മാർട്ട്ഫോണുകളിൽ നേരിട്ട് വോയ്സ്, മെസ്സേജിംഗ്, ഡാറ്റe സേവനങ്ങൾ ലഭ്യമാക്കാൻ ആമസോൺ പുതിയ സാറ്റലൈറ്റ് പദ്ധതിക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി 5,105 ലോ എർത്ത് ഓർബിറ്റ് (LEO) സാറ്റലൈറ്റുകൾ വിന്യവിക്കുന്നതിനായി യു.എസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന്റെ (FCC) അനുമതി തേടിയിട്ടുണ്ട്. ഈ പുതിയ സേവനം 2028-ഓടെ പ്രവർത്തനക്ഷമമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ലോകമെമ്പാടുമുള്ള മൊബൈൽ നെറ്റ്വർക്ക് ഓപ്പറേറ്റർമാരുമായി സഹകരിച്ചായിരിക്കും ഈ സാറ്റലൈറ്റ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. ഡിജിറ്റൽ രംഗത്ത് അതിവേഗം വളരുന്നതും ഉൾപ്രദേശങ്ങളെ ബന്ധിപ്പിക്കേണ്ടതുമായതിനാൽ ഇന്ത്യയെ ഈ പദ്ധതിയിലെ ഒരു പ്രധാന വിപണിയായാണ് ആമസോൺ കാണുന്നത്. സ്പേസ് എക്സ് അടക്കമുള്ള മറ്റ് ആഗോള കമ്പനികളും സമാനമായ ഡയറക്ട്-ടു-ഫോൺ സേവനങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആമസോണിന്റെ ഈ പുതിയ പ്രഖ്യാപനം.
Amazon seeks FCC approval to launch 5,105 LEO satellites, aiming to deliver direct-to-phone connectivity and satellite services by 2028.
