ഹരിയാനയിലെ ജിന്ദ്-സോണിപത് റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തുന്ന ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ പവർ ട്രെയിൻ 1,200 കിലോമീറ്ററിലധികം ദൂരം വിജയകരമായി പിന്നിട്ടു. പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ട്രെയിൻ പരീക്ഷണ കാലയളവിൽ തന്നെ 3,200 ലിറ്ററിലധികം ഡീസൽ ലാഭിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.

India first hydrogen train

ഹൈഡ്രജൻ ഫ്യൂവൽ സെല്ലുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിൻ നീരാവി മാത്രമാണ് പുറന്തള്ളുന്നത് എന്നത് ഇതിന്റെ പ്രധാന പ്രത്യേകതയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ജൂലൈ 17-നാണ് ഈ പരിസ്ഥിതി സൗഹൃദ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ചത്. ജിന്ദിൽ രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ റിഫ്യൂവലിംഗ് ഫെസിലിറ്റിയും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ജിന്ദ്-സോണിപത് റൂട്ടിലെ വിജയകരമായ പരീക്ഷണങ്ങൾക്ക് ശേഷം ഡെൽഹി റൂട്ടിലും അടുത്ത ഘട്ട ട്രയലുകൾ ആരംഭിക്കാൻ റെയിൽവേ പദ്ധതിയിടുന്നുണ്ട്.

India’s first hydrogen-powered train completes 1,200 km in Jind-Sonipat trial runs, saving over 3,200 liters of diesel in an eco-friendly leap

Share.
Leave A Reply

Exit mobile version