പദ്ധതികളുടെ കാലതാമസം ഒഴിവാക്കാനും ഖജനാവിലെ നഷ്ടം നികത്താനും പൊതുഭരണ വകുപ്പിന് കീഴിൽ അഞ്ച് സുപ്രധാന നീക്കങ്ങൾ പ്രഖ്യാപിച്ചു സംസ്ഥാന സർക്കാർ. സംരംഭകർക്ക് കേരള സർക്കാരുമായുള്ള ഇടപാടുകൾ ലളിതമാക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും ആധുനികവൽകരിക്കുന്ന സംസ്ഥാനതല പ്രോസസ്സ് റീ-എൻജിനീയറിങ് പരിപാടി- ഈസ് ഓഫ് ഡൂയിങ് ബിസിനസ് സംവിധാനം നടപ്പാക്കും.

മന്ത്രി സഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ച പൊതുഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാർ നടപ്പിലാക്കുമെന്ന് അറിയിച്ച അഞ്ച് പരിഷ്കാരങ്ങൾ ഇവയാണ്:
ഈസ് ഓഫ് ഡൂയിങ് ബിസിനസ് സംവിധാനം
സ്‌പെഷല്‍ അസറ്റ് മാനേജ്‌മെന്റ് പോര്‍ട്ടല്‍
പ്ലാന്‍ സ്‌പെയ്‌സ് 2.0
അസറ്റ് റജിസ്റ്റര്‍ രൂപീകരണം .
നിയമങ്ങളുടെ ഭേദഗതി
ഈസ് ഓഫ് ഡൂയിങ് ബിസിനസ് സംവിധാനം: സംരംഭകർക്ക് കേരള സർക്കാരുമായുള്ള ഇടപാടുകൾ ലളിതമാക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും ആധുനികവൽകരിക്കുന്ന സംസ്ഥാനതല പ്രോസസ്സ് റീ-എൻജിനീയറിങ് പരിപാടിയാണിത്. ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സേവന നടപടികൾ കൂടുതൽ ലളിതമാക്കാൻ ഈസ് ഓഫ് ഡൂയിങ് ബിസിനസ് സംവിധാനം നടപ്പാക്കും .
സ്പെഷ്യൽ അസറ്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം: സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ സ്വത്തുവകകളെക്കുറിച്ചുമുള്ള വിവരങ്ങൾ ഇനി പോർട്ടലിൽ പരസ്യമാക്കും. ഭൂമി, കെട്ടിടങ്ങൾ, പൈതൃക നിർമ്മിതികൾ, റോഡുകൾ, അണക്കെട്ടുകൾ, പാലങ്ങൾ, വാഹനങ്ങൾ, യന്ത്രസാമഗ്രികൾ എന്നിവയുൾപ്പെടെ സർക്കാർ പോർട്ടലിൽ ലഭ്യമാക്കും.
പ്ലാൻ സ്‌പേസ് 2.0 (പ്രൊജക്ട് രജിസ്റ്റർ): വിവിധ വകുപ്പുകൾ അനുമതി നൽകുന്ന എല്ലാ മൂലധന പദ്ധതികളും ജിയോ ടാഗ് ചെയ്യും. ഇതിനായി ജി.ഐ.എസ്. അധിഷ്ഠിത പ്രൊജക്ട് രജിസ്റ്റർ മൊഡ്യൂൾ ഉൾപ്പെടുത്തി നിലവിലുള്ള ‘പ്ലാൻ സ്‌പേസ് 2’ വിപുലീകരിക്കും. പദ്ധതി നടപ്പാക്കുന്ന സ്ഥലം, ഏജൻസികൾ, അനുമതി നൽകുന്ന അധികാരികൾ, ഫണ്ടിന്റെ സ്രോതസ്സ്, നിർമ്മാണ ഘട്ടങ്ങൾ എന്നിവയെല്ലാം പ്രൊജക്ട് രജിസ്റ്ററിൽ ഉണ്ടാകും.
ഗവൺമെന്റ് സ്ഥാപനങ്ങളുടെ സമഗ്ര അസറ്റ് രജിസ്ട്രി: സർക്കാരിന് കീഴിൽ പ്രവർത്തന ക്ഷമമായ സ്ഥാപനങ്ങളുടെ പ്രവർത്തനം സമഗ്രമായി വിലയിരുത്തുകയും ഒരേ സ്വഭാവമുള്ള സ്ഥാപനങ്ങളെ സംയോജിപ്പിക്കുകയും ചെയ്യുകയാണ് സമഗ്ര അസറ്റ് രജിസ്ട്രി ലക്ഷ്യമിടുക. നിലവിൽ സർക്കാരിന് കീഴിൽ 591 സ്ഥാപനങ്ങൾക്ക് 19,000 കോടിയോളം രൂപയാണ് ശമ്പളയിനത്തിൽ ചെലവാകുന്നത്. പല കാലങ്ങളിലായി രൂപീകരിച്ച സ്ഥാപനങ്ങളിൽ പലതും ലക്ഷ്യം കൈവരിച്ചശേഷവും പ്രവർത്തനം തുടരുകയാണ്. ഇവയൊക്കെ പുനഃപരിശോധിച്ചാകും സമഗ്ര അസറ്റ് രജിസ്ട്രി തയാറാക്കുക.
കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി: കാലഹരണപ്പെട്ടതും അനാവശ്യവും പരസ്പരവിരുദ്ധവുമായ നിയമങ്ങളിൽ സമഗ്രമായി ഭേദഗതി വരുത്തും. ഇതുമായി ബന്ധപ്പെട്ട നടപടികൾ അവലോകനം ചെയ്ത് വേഗത്തിലാക്കും.
ബ്രഹ്മോസ് എയറോസ്‌പേസ് പ്രോജക്ടിന് നൽകാൻ ബാക്കിയുള്ള 90 ഏക്കർ ഭൂമി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇതിനുപുറമേ, സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ അംഗീകൃത ഓഹരി മൂലധനം നിലവിലുള്ള 35 കോടി രൂപയിൽനിന്ന് 60 കോടി രൂപയായി ഉയർത്താനും തീരുമാനമായി.
The Chief Minister has announced a comprehensive Ease of Doing Business initiative aimed at simplifying government procedures for entrepreneurs by modernising existing laws and regulations.As part of the initiative, details of all government-owned assets will be made publicly available through a dedicated portal. This will include information on government land, buildings, heritage structures, roads, dams, bridges, vehicles, machinery, and other public assets. Additionally, all capital projects approved by various government departments will be geo-tagged to improve transparency, monitoring, and project management.