കേന്ദ്ര സർക്കാരിന്റെ ഉമീദ് (UMEED) പോർട്ടലിൽ ആകെ 79,905 വഖഫ് സ്വത്തുക്കൾ റജിസ്റ്റർ ചെയ്ത് കേരളം. രാജ്യത്തുടനീളം അപ്‌ലോഡ് ചെയ്ത വഖഫ് സ്വത്തുക്കളുടെ ഏകദേശം 10 ശതമാനവും കേരളത്തിൽ നിന്നുള്ളതാണെന്നും, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളമാണ് ഒന്നാം സ്ഥാനത്തെന്നും കേന്ദ്ര മന്ത്രി കിരൺ റിജിജു രാജ്യസഭയിൽ വ്യക്തമാക്കി.

ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് പിന്നിലായി രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളം ഇപ്പോൾ ഉള്ളത്. കേരളാ വഖഫ് ബോർഡ് സമർപ്പിച്ച സ്വത്തുക്കളിൽ 63,000ത്തിലധികം എണ്ണം ഇതിനോടകം തന്നെ ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വഖഫ് രേഖകളിൽ സുതാര്യത ഉറപ്പാക്കുന്നതിനും കയ്യേറ്റങ്ങൾ തടയുന്നതിനുമായി കേന്ദ്ര സർക്കാർ ആരംഭിച്ചതാണ് ഉമീദ് ഡിജിറ്റൽ സംവിധാനം.

രാജ്യത്താകെ പോർട്ടലിൽ അപ്‌ലോഡ് ചെയ്ത 7.99 ലക്ഷം വഖഫ് സ്വത്തുക്കളുടെ 10 ശതമാനത്തോളം കേരളത്തിൽ നിന്നുള്ളതാണ്. തെലങ്കാന (63,984), കർണാടക (58,845), ഗുജറാത്ത് (30,783), രാജസ്ഥാൻ (32,335), മധ്യപ്രദേശ് (32,374) തുടങ്ങിയ വലിയ സംസ്ഥാനങ്ങളെ മറികടന്നാണ് കേരളം മൂന്നാമതെത്തിയത്.

Kerala ranks third in India for Waqf asset digitization on the UMEED portal with nearly 80,000 registered properties, leading all South Indian states

Share.
Leave A Reply

Exit mobile version