ബ്രിട്ടനിലെ ഏറ്റവും വലിയ പോർട്ട് ഓപ്പറേറ്ററായ അസോസിയേറ്റഡ് ബ്രിട്ടീഷ് പോർട്സ് (ABP) ഏറ്റെടുക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ച് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ എക്കണോമിക് സോൺ (APSEZ). ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലായി 21 തുറമുഖങ്ങൾ നടത്തുന്ന എബിപി, യുകെയിലെ സമുദ്ര വ്യാപാരത്തിന്റെ കാൽഭാഗവും കൈകാര്യം ചെയ്യുന്നു. കാനഡ പെൻഷൻ ഫണ്ടുകളുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിന്റെ വിപണി മൂല്യം 10 ബില്യൺ ബ്രിട്ടീഷ് പൗണ്ടിലധികം വരുമെന്നാണ് കണക്കാക്കുന്നത്.

Adani Associated British Ports acquisition

ഈ ലേലം വിജയിച്ചാൽ അദാനി പോർട്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ ഇടപാടുകളിൽ ഒന്നായി ഇത് മാറും. ഇസ്രായേലിലെ ഹൈഫ തുറമുഖം, ശ്രീലങ്കയിലെ കൊളംബോ വെസ്റ്റ് ടെർമിനൽ എന്നിവയ്ക്ക് പുറമെ ആഗോളതലത്തിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ വ്യാപിപ്പിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഔദ്യോഗികമായി ഇതുവരെ അന്തിമ തീരുമാനങ്ങൾ ആയിട്ടില്ലെങ്കിലും, ആഗോളതലത്തിലുള്ള പ്രമുഖ ഇൻഫ്രാസ്ട്രക്ചർ കമ്പനികളും ഈ മത്സരത്തിലുണ്ട്.

Adani Ports (APSEZ) is exploring options to acquire Associated British Ports (ABP), the UK’s largest port operator valued at over £10 billion.

Share.
Leave A Reply

Exit mobile version