കൊച്ചിന് ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL) ഇന്ത്യന്‍ നാവികസേനയ്ക്കായി നിര്‍മിച്ച ഏഴാമത് ആന്റി സബ്മറൈന് വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ് (ASW-SWC) ‘മച്ചിലിപട്ടണം’ വിജയകരമായി നീറ്റിലിറക്കി. ഇന്ത്യന്‍ നാവികസേനയ്ക്കായി സിഎസ്എൽ നിര്‍മ്മിക്കുന്ന എട്ട് ആന്റി സബ്മറൈന് വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകളില്‍ ഏഴാമത്തേതാണ് ‘മച്ചിലിപട്ടണം’. പൂര്‍ണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച ഈ യുദ്ധക്കപ്പല്‍ രാജ്യത്തിന്റെ പ്രതിരോധമേഖലയിലെ ആത്മനിര്‍ഭര്‍ ഭാരത് ദൗത്യത്തിന്റെ സുപ്രധാന നേട്ടമാണ്.

78 മീറ്റര്‍ നീളവും ഏകദേശം 900 ടണ്‍ ഭാരവുമുള്ള കപ്പലിന് മണിക്കൂറില്‍ 25 നോട്ടിക്കല്‍ മൈല്‍ വരെ വേഗത്തില്‍ സഞ്ചരിക്കാനാകും. പരമാവധി 1,800 നോട്ടിക്കല്‍ മൈല്‍ ദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ള കപ്പലില്‍ സമുദ്രാന്തര്‍ ഭാഗത്തെ നിരീക്ഷണത്തിനും അന്തര്‍വാഹിനികളെ കണ്ടെത്തുന്നതിനുമായി അത്യാധുനിക സോണാര്‍ സംവിധാനങ്ങളും മറ്റ് നൂതന സാങ്കേതിക സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള ചരിത്രപ്രസിദ്ധമായ തുറമുഖ നഗരമായ മച്ചിലിപട്ടണത്തിന്റെ സ്മരണാര്‍ത്ഥമാണ് കപ്പലിന് ‘മച്ചിലിപട്ടണം’ എന്ന പേര് നല്‍കിയിരിക്കുന്നത്. നേരത്തെ ഐഎന്‍എസ് മാഹി, ഐഎന്‍എസ് മാല്‍വന്‍, ഐഎന്‍എസ് മാംഗ്രോള്‍, ഐഎന്‍എസ് മാല്‍പേ, ഐഎന്‍എസ് മുള്‍ക്കി, ഐഎന്‍എസ് മഗ്ദല എന്നീ ആറ് ആന്റി സബ്മറൈന് വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകള്‍ വിജയകരമായി നീറ്റിലിറക്കിയിരുന്നു
Cochin Shipyard launched INS Machilipatnam, the 7th indigenous Anti-Submarine Warfare Shallow Water Craft (ASW-SWC) for the Indian Navy
