യുഎഇയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ അൽ അൻസാരി എക്സ്ചേഞ്ച് (Al Ansari Exchange) ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ പ്രഖ്യാപിച്ചു. ദുബായിലെ അൽ അൻസാരി ഫിനാൻഷ്യൽ സർവീസസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പുതിയ കരാർ ഒപ്പുവെച്ചത്. യുഎഇയിലെയും രാജ്യാന്തര തലത്തിലെയും ക്രിക്കറ്റ് ആരാധകരിലേക്ക് സ്ഥാപനത്തിന്റെ സേവനവും ഉപഭോക്തൃ അനുഭവവും എത്തിക്കുകയാണ് ഈ കൂട്ടുകെട്ടിലൂടെ ലക്ഷ്യമിടുന്നത്.

കരാർ പ്രകാരം അടുത്ത ഒരു വർഷക്കാലം അൽ അൻസാരിയുടെ പ്രൊമോഷണൽ, മാർക്കറ്റിംഗ് ക്യാമ്പെയ്നുകളിൽ സഞ്ജു സാംസൺ സാന്നിധ്യമാകും. യുഎഇയിലുടനീളമുള്ള അൽ അൻസാരിയുടെ ശാഖകളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും സഞ്ജു സാംസന്റെ പുതിയ പരസ്യ ക്യാമ്പെയ്നുകളും പുറത്തിറങ്ങും. വർഷങ്ങളായി വിശ്വസ്ത സേവനം നൽകുന്ന അൽ അൻസാരി എക്സ്ചേഞ്ചിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സഞ്ജു പ്രതികരിച്ചു.
Indian cricketer Sanju Samson has been appointed as the brand ambassador for UAE’s leading financial services provider, Al Ansari Exchange, for a one-year partnership
