അമേരിക്കയിൽ പഠനം പൂർത്തിയാക്കി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി പുതിയ നിർദ്ദേശവുമായി ട്രംപ് ഭരണകൂടം. ‘ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ്’ (OPT) വഴി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 1,00,000 ഡോളർ (ഏകദേശം 85 ലക്ഷത്തിലധികം രൂപ) ഫീസ് ഏർപ്പെടുത്താനാണ് ആലോചന. യു.എസിൽ പഠനത്തിനുശേഷം ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ പുതിയ നീക്കം.

ഫീസ് വിദ്യാർത്ഥികൾ നൽകണോ അതോ ജോലി നൽകുന്ന കമ്പനികൾ നൽകണോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഇതിനുപുറമെ, അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വിസാ കാലാവധി പരമാവധി നാല് വർഷമായി പരിമിതപ്പെടുത്തുന്ന പുതിയ നിയമവും ട്രംപ് ഭരണകൂടം ആസൂത്രണം ചെയ്യുന്നുണ്ട്. കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികളെങ്കിലും, ഇത് യു.എസിലെ ഉന്നത വിദ്യാഭ്യാസ മേഖലയെയും വിദേശ വിദ്യാർത്ഥികളുടെ തൊഴിൽ സ്വപ്നങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
The Trump administration considers proposing a $100,000 OPT fee for international graduates, posing a major setback to Indian students hoping to work in the US.
