ഇലക്ട്രിക് വാഹനങ്ങളും ബാറ്ററികളും ഇതര ഇന്ധന സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിനായി പ്രമുഖ വാഹന നിർമ്മാതാക്കളായ അശോക് ലെയ്ലൻഡ് 2027 സാമ്പത്തിക വർഷത്തിൽ 1,000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുന്നു. ആസ്തി നിർമ്മാണത്തിൽ നിന്ന് വാണിജ്യപരമായ വിപുലീകരണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് കഴിഞ്ഞ വർഷത്തെ അതേ നിക്ഷേപ വേഗത കമ്പനി നിലനിർത്തുന്നതെന്ന് ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു.

തമിഴ്‌നാട്ടിൽ ആരംഭിക്കുന്ന പുതിയ ബാറ്ററി പായ്ക്ക് നിർമ്മാണ യൂണിറ്റിനാണ് കമ്പനി നിലവിൽ മുൻഗണന നൽകുന്നത്. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും സപ്ലൈ ചെയിൻ ശക്തിപ്പെടുത്താനും ഇലക്ട്രിക് കൊമേഴ്സ്യൽ വാഹങ്ങളുടെ ചെലവ് കുറയ്ക്കാനും ഈ പ്ലാന്റ് സഹായിക്കും. വലിയ തോതിലുള്ള ഫ്ലീറ്റ് വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളും ഇതര ഇന്ധന സാങ്കേതികവിദ്യകളും ലാഭകരമായി പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് കമ്പനിയുടെ ഈ വർഷത്തെ പ്രധാന ലക്ഷ്യം.
Ashok Leyland plans to invest ₹1,000 crore in FY27 to scale electric vehicles, battery manufacturing in Tamil Nadu, and alternate-fuel technology