ചെങ്കടലിലെയും ഹോർമുസ് കടലിടുക്കിലെയും കപ്പൽ ആക്രമണങ്ങളും സംഘർഷങ്ങളും ശക്തമായതിനെ തുടർന്ന് ആഗോള തലത്തിൽ സമുദ്ര ഗതാഗതം മന്ദഗതിയിലായി. ഹൂതി ഭീഷണികളും കപ്പലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങളും കാരണം പ്രധാന സമുദ്രപാതകളിലെ ചരക്കുനീക്കം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഈ സുരക്ഷാ പ്രതിസന്ധികൾക്കിടയിലും സൗദി അറേബ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വഹിച്ചുകൊണ്ടുള്ള കൂറ്റൻ എണ്ണക്കപ്പൽ ഇന്ത്യ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ്.

Saudi oil tanker to India

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ സിക്ക തുറമുഖത്തേക്കാണ് രണ്ട് ദശലക്ഷം ബാരൽ സൗദി എണ്ണയുമായി ‘ദേശ് വൈഭവ്’ എന്ന കപ്പൽ യാത്ര തിരിച്ചിരിക്കുന്നത്. ബാബ് അൽ-മന്ദബ് കടലിടുക്ക് വഴി പുറത്തുകടന്ന ഈ കപ്പൽ സുരക്ഷ മുൻനിർത്തി ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (AIS) ഓഫ് ചെയ്തുകൊണ്ടാണ് യാത്ര തുടരുന്നത്. പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യങ്ങളും വ്യാപാരക്കപ്പലുകൾക്ക് നേരെയുള്ള ഭീഷണികളും അന്താരാഷ്ട്ര ഊർജ വിപണിയെയും എണ്ണ വിതരണ ശൃംഖലയെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Amid rising Red Sea and Hormuz tensions, Saudi crude oil tanker Desh Vaibhav carrying 2 million barrels heads to Reliance’s Sikka port in Gujarat, India.

Share.

Comments are closed.

Exit mobile version