വ്യോമയാന-പ്രതിരോധ ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയ്ക്കായി സെന്റം ഇലക്ട്രോണിക്സ് കർണാടകയിൽ 500 കോടി രൂപ നിക്ഷേപിക്കും. സംസ്ഥാന വ്യവസായ മന്ത്രി എം.ബി. പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്. ബംഗളൂരുവിലെ ഹൈടെക് ഡിഫൻസ് & എയറോസ്‌പേസ് പാർക്കിൽ ആരംഭിക്കുന്ന പുതിയ യൂണിറ്റിന്റെ നിർമ്മാണം സെപ്റ്റംബറിൽ ആരംഭിക്കും. അടുത്ത നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കുന്ന ഈ പദ്ധതിയിലൂടെ 1,500 ഓളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
അത്യാധുനിക റഡാർ സംവിധാനങ്ങളും ഇലക്ട്രോണിക് യുദ്ധ സാങ്കേതികവിദ്യകളും ഇവിടെയായിരിക്കും നിർമ്മിക്കുക. ഇൻവെസ്റ്റ് കർണാടക കോൺക്ലേവിൽ ഒപ്പുവെച്ച നിക്ഷേപ പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ സെന്റം ഇലക്ട്രോണിക്സ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ നിഖിൽ മല്ലവാരപ്പുവുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. തമിഴ്‌നാട് ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിൽ നിന്ന് ശക്തമായ മത്സരം നേരിടുന്ന സാഹചര്യത്തിൽ പുതിയ വലിയ നിർമ്മാണ പദ്ധതികളെയും നിക്ഷേപങ്ങളെയും ആകർഷിക്കാൻ കർണാടക ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Centum Electronics is investing ₹500 crore in Bengaluru to build an aerospace and defense manufacturing facility, creating 1,500 new jobs over four years.
