ഇന്ത്യയുടെ അത്യാധുനിക ‘പ്രചണ്ഡ്’ ലൈറ്റ് കോംപാറ്റ് ഹെലികോപ്റ്ററുകളുടെ (LCH) ഫ്യൂസലേജ് ഘടനകൾ നിർമ്മിക്കുന്നതിനായി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL), അദാനി ഡിഫൻസ് ആൻഡ് ടെക്നോളജീസ്, ബിഇഎംഎൽ (BEML) എന്നിവയുമായി കരാറിലേർപ്പെട്ടു. ഈ കരാർ പ്രകാരം ബിഇഎംഎൽ 48 യൂണിറ്റുകളും അദാനി ഡിഫൻസ് 42 യൂണിറ്റുകളും ഫ്യൂസലേജ് ഘടനകൾ നിർമ്മിക്കും.

HAL Adani Defence Prachand Helicopter

ഹെലികോപ്റ്റർ നിർമ്മാണത്തിൽ ആദ്യമായാണ് സ്വകാര്യ മേഖലയെ ഇത്തരത്തിൽ പങ്കാളികളാക്കുന്നത്. ഇത് ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ നിർമ്മാണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തും. കർണാടകയിലെ തുംകൂറിലുള്ള പുതിയ നിർമ്മാണ കേന്ദ്രത്തിൽ 156 പ്രചണ്ഡ് ഹെലികോപ്റ്ററുകളുടെ നിർമ്മാണം എച്ച്എഎൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

പുതിയ രണ്ട് ഉൽപ്പാദന ലൈനുകൾ കൂടി സ്ഥാപിക്കുന്നതോടെ സായുധ സേനയ്ക്ക് ഹെലികോപ്റ്ററുകൾ സമയബന്ധിതമായി കൈമാറാൻ സാധിക്കും. കൂടാതെ, ഈ വിപുലീകരണം ചെറുകിട വ്യവസായങ്ങൾക്കും (MSMEs) ഘടക നിർമ്മാതാക്കൾക്കും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ആഭ്യന്തര വിതരണ ശൃംഖലയെ കൂടുതൽ കരുത്തുറ്റതാക്കുകയും ചെയ്യും.

HAL signs contracts with Adani Defence and BEML to manufacture fuselage structures for 90 Light Combat Helicopters (LCH Prachand) to boost defense production.

Share.
Leave A Reply

Exit mobile version