സ്വാതന്ത്ര്യദിനത്തിൽ രാജ്യമാകെ ത്രിവർണ പതാകകൾ ഉയർത്തി നമ്മൾ ആഘോഷിക്കുന്നു. എന്നാൽ 140 കോടി ഇന്ത്യക്കാർ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ, നമ്മൾ സ്വയം ഒരു ചോദ്യം ചോദിക്കേണ്ടതുണ്ട്: 18,000 അടി ഉയരെ ലഡാക്കിലെ മഞ്ഞുമൂടിയ കൊടുമുടികൾ മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആഴങ്ങൾ വരെ വ്യാപിച്ചുകിടക്കുന്ന ഒരു പരമാധികാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയാണ്? അത് അറിയാൻ മൂന്നേ മൂന്ന് വാക്കുകൾ മനസ്സിലാക്കിയാൽ മതി! Service Before Self. സ്വന്തം എന്നതിന് മുൻപ് സേവനം. ഇന്ത്യൻ ആർമിയുടെ motto!
2026-ലെ Global Firepower Index-ൽ മികച്ച സൈന്യമുള്ള 145 രാജ്യങ്ങളിൽ ഇന്ത്യ ആദ്യ നാലാം സ്ഥാനത്താണ് — അമേരിക്ക, റഷ്യ, ചൈന പിന്നെ ഇന്ത്യ!. സജീവമായി നിൽക്കുന്ന സൈനികരുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്തും. ചൈനയുടെ സൈനികരുടെ എണ്ണം, അഥവാ Active personnel ഏകദേശം 20 ലക്ഷം ആണെങ്കിൽ ഇന്ത്യയുടേത് ഏകദേശം 15 ലക്ഷമാണ്. അതായത്, സജീവ സൈനികരുടെ എണ്ണത്തിൽ ചൈനയാണ് ലോകത്ത് ഒന്നാമത്. Active personnel എന്നുവെച്ചാൽ Army, Navy, Air Force തുടങ്ങിയ സേനകളിൽ പൂർണസമയം സേവനമനുഷ്ഠിക്കുന്നവരാണ്. എന്നാൽ reserve personnel-നെയും, Global Firepower അംഗീകരിച്ച “paramilitary” വിഭാഗത്തിൽ ഉൾപ്പെടുത്തുന്ന കേന്ദ്ര സായുധ, അതിർത്തി സുരക്ഷാ സേനകളെയും ചേർത്താൽ ചിത്രം മാറും, കളി മാറും! ഇന്ത്യയ്ക്ക് 15 ലക്ഷം Active personnel ഉണ്ടെന്ന് പറഞ്ഞല്ലോ. നമ്മുടെ Reserve ഫോഴ്സിൽ 10 ലക്ഷം സൈനികർ വേറെ ഉണ്ട്. മിലിറ്ററി ലെവലിൽ ട്രെയിനിഗും വെപ്പൺ സപ്പോർട്ടും ഉള്ള പാരാമിലിറ്ററി പിന്നേയും ഉണ്ട് ഒരു 25 ലക്ഷം! രാജ്യത്തിന്റെ സുരക്ഷ ഏറ്റെടുത്ത്, യൂണിഫോമിട്ട്, കൈയ്യിൽ വെപ്പണുമായി ഈ രാജ്യത്തെ കാത്ത്, നിലയുറപ്പിച്ചിരിക്കുന്നത്, ആകെ 50 ലക്ഷം സൈനികരാണ്! ഒരു സിറ്റുവേഷൻ വന്നാൽ, പല ലെയറുകളിൽ മതിലുപോലെ സുരക്ഷ പണിയുക ഈ 50 ലക്ഷം സുരക്ഷാ ഭടന്മാരാണ്. എണ്ണം കൊണ്ടും, ശേഷി കൊണ്ടും, ആയുധം കൊണ്ടും, പവറ് കൊണ്ടും ലോകത്തെ ഏറ്റവും വലിയ സുരക്ഷാ സൈന്യം! ഇതിന് താഴയേ ചൈന പോലും വരൂ! കണ്ണും കാതും തുറന്നുവെച്ച്, Service Before Self എന്ന് സ്വയം ഉറപ്പിച്ച്, ഏത് കഠിനമായ എൻകൗണ്ടറും നേരിടാൻ സജ്ജരായ ഈ 50 ലക്ഷം പേരുടെ ചിലവിലാണ്, നമ്മളെല്ലാവരും ആഘോഷിക്കുന്നതും ഉറങ്ങുന്നതും സുരക്ഷിതരായി ഉണരുന്നതും സമ്പത്ത് നേടുന്നതും അസറ്റ് ക്രിയേറ്റ് ചെയ്ത് വെച്ചിരിക്കുന്നതും.. എല്ലാം.

ഒരേ സൈന്യത്തോട് ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധസാഹചര്യത്തിൽ പോരാടാനും, ചുട്ടുപൊള്ളുന്ന ഥാർ മരുഭൂമിയിലെ അമ്പത് ഡിഗ്രി ചൂടിൽ വമ്പൻ ടാങ്കുകളുമായി പടയോട്ടം നടത്താനും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഇടതൂർന്ന കാടുകളിൽ ശത്രുക്കളുടെ താവളങ്ങൾ തകർത്ത് ഭീകരവിരുദ്ധ പോരാട്ടം നയിക്കാനും, ജനനിബിഡമായ നഗരമധ്യത്തിൽ സങ്കീർണ്ണമായ Hostages situation-കളിൽ സ്വന്തം ജീവൻ പോലും നോക്കാതെ കൈകാര്യം ചെയ്യാനും, ഒടുവിൽ പ്രളയജലത്തിൽ നാട് മുങ്ങുമ്പോൾ ഒരുകുഞ്ഞിനെ തോളിലേറ്റി സുരക്ഷിതമായി കരയ്ക്കെത്തിക്കാനും പറഞ്ഞാൽ, അത് ചെയ്യാൻ കഴിയുന്ന ലോകത്തെ ഒരു സൈന്യം നമ്മുടെ സേനയല്ലാതെ വേറെ ഏതാണുള്ളത്?
വിപുലമായ റെജിമെന്റൽ സംവിധാനമാണ് ഇന്ത്യൻ ആർമിയെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. മദ്രാസ് റെജിമെന്റ്, സിഖ് റെജിമെന്റ്, ഗൂർഖ റൈഫിൾസ്, രാജ്പുത്താന റൈഫിൾസ്, മറാത്ത ലൈറ്റ് ഇൻഫൻട്രി, ഗ്രനേഡിയേഴ്സ് — വ്യത്യസ്തങ്ങളായ ഭാഷയും ഭക്ഷണവും മതവും സംഗീതവും സംസ്കാരവുമുള്ള മനുഷ്യർ. എന്നാൽ അതിർത്തിയിലെ ഔട്ട്പോസ്റ്റുകളിൽ അവർക്ക് ഒരേയൊരു വ്യക്തിത്വമേയുള്ളൂ: ഇന്ത്യയുടെ അഭിമാനിയായ സൈനികൻ! അവരുടെ പ്രാർത്ഥന ഇത്രമാത്രം!- Naam, Namak, Nishan — അതായത് സ്വന്തം പേര്, കഴിച്ച ഉപ്പിനോടുള്ള കൂറ്, രാജ്യത്തിന്റെ പതാക. ഈ വൈവിധ്യം കേവലം പരേഡുകളിൽ കാണിക്കാനുള്ള അലങ്കാരമല്ല. മറിച്ച്, അത് സൈന്യത്തിന്റെ യഥാർത്ഥ പ്രവർത്തനക്ഷമതയുടെ കരുത്താണ്. ഇന്ത്യയുടെ ഓരോ കോണിൽ നിന്നുമുള്ള മനുഷ്യർ ഒരേ ട്രഞ്ചും ബങ്കറും പങ്കിടുമ്പോൾ, ഇന്ത്യൻ ഭരണഘടനയുടെ ജീവിക്കുന്ന ഒരു ചെറുരൂപമാണ് അവിടെ സൃഷ്ടിക്കപ്പെടുന്നത്. കാരണം ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന, നമ്മൾ വാതോരാതെ സംസാരിക്കുന്ന ആ ഉറപ്പുണ്ടല്ലോ.. എവിടേയും ജീവിക്കാനും, ഇഷ്ടമുള്ള വിശ്വാസം പിന്തുടരാനും, ഇഷ്ടമുള്ളത് കഴിക്കാനും, തോന്നുന്നത് പറയാനും, പ്രതിഷേധിക്കാനും, അങ്ങനെ അങ്ങനെ.. ആ സ്വാതന്ത്ര്യമെല്ലാം തുടങ്ങുന്നതും അവസാനിക്കുന്നതും രാജ്യത്തിന്റെ നിലിനിൽപ്പിലാണ്. അതിർത്തിയിലും രാജ്യത്തിനകത്തും സുരക്ഷാ സേന, നിതാന്തമായി കാത്തു സൂക്ഷിച്ച് വെച്ചിരിക്കുന്ന പരമാധികാരം. അത് വരച്ചിരിക്കുന്ന വൃത്തത്തിനുള്ളിലാണ് ഈ സ്വാതന്ത്ര്യമെല്ലാം. രാജ്യത്തെ പൊന്നുപോലെ കാക്കാൻ നിയോഗിക്കപ്പെട്ടവർ, അത് കടമയായി എടുത്തിരിക്കുന്ന സമയം വരെ മാത്രമുള്ള സ്വാതന്ത്ര്യം! ഓരോ നിമിഷവും അവർ ജീവിതം പണയം നൽകി സംരക്ഷിച്ച് നിർത്തുന്ന സ്വാതന്ത്ര്യം! കാരണം സൈനിക സേവനം എന്നത് ഒരു ജോലിയല്ല, അത് ഒരു മനോനിലയാണ്!

ഇന്ന് നമ്മുടെ സൈന്യത്തിന് കരുത്തോകുന്നത് സൈനികന്റെ ധൈര്യവും ഉത്സാഹവും മാത്രമല്ല, അത്യാധുനിക സാങ്കേതിക വിദ്യ കൂടിയാണ്. ചൈനയുടെ അതിർത്തിയിൽ 15,000 അടി ഉയരത്തിൽ നമ്മുടെ സൈന്യം നിൽക്കുന്നത് SIG Sauer 716, Barrett M107 A1 തുടങ്ങിയ ആധുനിക അസോൾട്ട് റൈഫിളുകളുമായാണ്. അതിലെ 7.62mm ബുള്ളറ്റുകൾ ശക്തമായ പർവ്വതക്കാറ്റിനെ തുളച്ചുമാറി അര കിലോമീറ്ററിലധികം അകലെയുള്ള ലക്ഷ്യങ്ങളെപ്പോലും തകർക്കാൻ ശേഷിയുള്ളവയാണ്. കരസേനയുടെ ഏറ്റവും വലിയ നേട്ടം, ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗതയിൽ കുതിക്കുന്ന ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളാണ്. ഇത് ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലാണ്. ശത്രുക്കളുടെ എയർ ഡിഫൻസ് സിസ്റ്റങ്ങൾക്ക് പ്രതികരിക്കാൻ പോലും സമയം നൽകാത്ത കില്ലർ ഐറ്റം! ഒരൊറ്റ മിസൈൽ തൊടുത്താൽ, വെവ്വേറെ ലക്ഷ്യങ്ങളിലേക്ക് പായുന്ന, ഒന്നിലധികം പോർമുനകൾ വഹിക്കുന്ന, ഇൻഡ്യൻ സൈന്യത്തിന്റെ അഭിമാനമായ അഗ്നി-5. ഒരൊറ്റ വിക്ഷേപണം, ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള പല ലക്ഷ്യങ്ങളിൽ കൃത്യമായ പ്രഹരം! ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ-9 വജ്ര പീരങ്കികൾ അറിയാമോ? മൈനസ് 40 ഡിഗ്രി തണുപ്പിലും പ്രവർത്തിക്കത്തക്കവിധം പുനർനിർമ്മിച്ച എഞ്ചിനുമായി, സാധാരണ ടാങ്കുകൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത പർവ്വതനിരകളിൽ അവ പ്രവർത്തന നിരതമാകുന്നു.

2026-ൽ Reuters റിപ്പോർട്ട് ചെയ്ത ഇൻഡസ്ട്രി ഡാറ്റ അനുസരിച്ച് രാജ്യത്ത് ഇന്ന് ഡിഫൻസ് ഡ്രോണുകളും വെപ്പണുകളും നിർമ്മിക്കുന്ന 600-ലധികം കമ്പനികളുണ്ട്. അവയിൽ 100-ലധികം കമ്പനികളും പ്രിസിഷൻ സ്ട്രൈക്കിൽ ഇന്ത്യൻ സൈന്യത്തിന്റെ സ്ട്രാറ്റജിക് പാർട്ണേഴ്സാണ്. ഇന്ത്യ buyer മാത്രം ആയിരുന്ന കാലത്തിൽ നിന്ന് ഡിസൈനറും ഇന്റഗ്രേറ്ററും മാനുഫാക്ചററും ആയി പരിണമിച്ചത് ഈ കഴിഞ്ഞ ഏതാനും വർഷങ്ങളിലാണ്. ആ മാറ്റത്തിന്റെ വ്യാപ്തി നോക്കൂ. 2014–15-ൽ 46,429 കോടി ആയിരുന്ന ഇന്ത്യയുടെ ഡിഫൻസ് പ്രൊഡക്ഷൻ വാല്യു, 2023–24-ൽ ഒന്നേകാൽ ലക്ഷം കോടി കടന്നു. കഴിഞ്ഞ സാമ്പത്തിക വർഷം defence exports 25000 കോടിയോളം ആയിരിക്കുന്നു. പന്ത്രണ്ട് വർഷം മുമ്പ് ഇത് കേവലം 686 കോടിയായിരുന്നു എന്ന് ഓർക്കണം. രാജ്യത്ത് ഉപയോഗിക്കുന്ന ഡിഫൻസ് എക്യുപ്മെന്റിന്റെ 65 ശതമാനം ഇന്ന് ഡെമസ്റ്റിക് മാനുഫാക്ചറിംഗ് ആണ്. നേരത്തെ 70 ശതമാനത്തോളം ഇറക്കുമതിയെ ആശ്രയിക്കുകയായിരുന്നു എന്ന് ഓർക്കണം. 2025–26-ലെ ഇന്ത്യൻ ആർമിയുടെ പ്രൊക്യുർമെന്റ് payment allocation നോക്കൂ. ഇന്ത്യയിലെ നമ്മുടെ കമ്പനികളിൽ നിന്നും സ്റ്റാർട്ടപ്പുകളിൽ നിന്നും 87 ശതമാനവും പുറത്ത് നിന്ന് വാങ്ങുന്നത് 13 ശതമാനവും ആയി നിശ്ചയിച്ചതായി മിനിസ്റ്ററി ഓഫ് ഡിഫൻസ് പറയുന്നു. അതാണ് മാറ്റം, പലർക്കും അസ്വസ്ഥത വരുന്നത് വെറുതെയാണോ? Atmanirbhar എന്നത് വിദേശത്തു നിന്നൊരു component പോലും വാങ്ങില്ല എന്ന slogan അല്ല, Critical technology-യിൽ വിദേശരാജ്യങ്ങളുടെ വീറ്റോ ഒഴിവാക്കുക; crisis വന്നാൽ അമ്യൂണിഷൻ, സെൻസർ, സോഫ്റ്റ്വെയ് എന്നിവയുടെ സപ്ലൈ ചെയിൻ ഇന്ത്യയുടെ തീരുമാനത്തിൽ നിലനിർത്തുക — അതാണ് strategic autonomy.
ഈ കഥകൾ, പുതിയ തലമുറയിലെ ഒരു കുട്ടിക്കെങ്കിലും നിങ്ങൾ അയയ്ക്കണം, എന്നിട്ട് അവർക്ക് പറഞ്ഞ് കൊടുക്കണം, പറ്റുമെങ്കിൽ ഒന്ന് മനസ്സിലാക്കി കൊടുക്കണം, സ്വാതന്ത്ര്യം എന്ന വാക്കിന്റെ അർത്ഥമെന്താണെന്ന്. കലണ്ടറിൽ കിട്ടിയ കേവലം അവധിദിവസമല്ലത്; ഓരോ തലമുറയും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തമാണെന്ന് അവർ പഠിക്കട്ടെ!.

ഇന്ത്യയുടെ സുരക്ഷ ഇന്ന് ഒറ്റ സേനയുടെ ചുമലിലല്ല. പർവതങ്ങളിൽ Indian Army-യും ITBP-ഉണ്ട്. പടിഞ്ഞാറും കിഴക്കും അതിർത്തികളിൽ BSF ഉണ്ട്. നേപ്പാൾ–ഭൂട്ടാൻ frontier-ൽ SSB ഉണ്ട്. മ്യാൻമർ അതിർത്തിയിൽ Assam Rifles. ആകാശത്ത് Indian Air Force. സമുദ്രത്തിൽ Indian Navy. മാരിടൈം അതിർത്തിയിൽ Indian Coast Guard. രാജ്യത്തിനുള്ളിൽ ഏത് security challenges നേരിടാൻ CRPF. വിമാനത്താവളങ്ങളും മെട്രോകളും ആണവനിലയങ്ങളും സംരക്ഷിക്കാൻ CISF. ഏറ്റവും ഗുരുതരമായ counterterror emergency-യിൽ ഇറങ്ങാൻ NSG കമാണ്ടോകൾ.അവർക്ക് പിന്നിൽ intelligence agencies. Cyber warriors. Space-based surveillance. DRDO. Defence industries.
പിന്നെ, ഈ രാജ്യത്തിന്റെ അവസാന ഉത്തരമായി Indian Armed Forces. ഇവ ഒന്നിന് മുകളിൽ മറ്റൊന്നായി നിൽക്കുന്ന forces അല്ല. വ്യത്യസ്ത ദൗത്യങ്ങളിൽ ഒരേസമയം പ്രവർത്തിക്കുന്ന parallel shield ആണ്. ഇന്ത്യ പതിറ്റാണ്ടുകളായി അനേകം സേനകളെ ഒരേയൊരു ലക്ഷ്യത്തിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു. ആ ലക്ഷ്യം—India must remain safe- എന്നതാണ്. ഇന്ത്യ സുരക്ഷിതമായിരിക്കുന്നത് ശത്രുക്കൾക്ക് ബുദ്ധിയോ, കരാറുകളോ ഇല്ലാത്തതുകൊണ്ടല്ല. ഇന്ത്യയെ പരീക്ഷിച്ചാൽ ഏറ്റുവാങ്ങേണ്ട വില എത്ര വലുതാണെന്ന് ശത്രുക്കൾക്ക് അറിയാവുന്നതുകൊണ്ടാണ്. നമ്മൾ യുദ്ധം ആഗ്രഹിക്കുന്ന രാജ്യമല്ല. പക്ഷേ യുദ്ധം നമ്മുടെ വാതിലിലേക്ക് കൊണ്ടുവന്നാൽ— അവിടെ ഒരൊറ്റ യൂണിഫോം മാത്രമായിരിക്കില്ല കാത്തിരിക്കുന്നത്. ഒരു Army മാത്രം ആയിരിക്കില്ല. ഒരു ആയുധം മാത്രം ആയിരിക്കില്ല. ഒരു സമ്പൂർണ security architecture ആയിരിക്കും വാതിൽക്കൽ കാത്ത് നിൽക്കുന്നത്.
India’s national security rests on a vast and coordinated network of armed forces, border forces, specialised units, intelligence agencies, technology teams and defence industries, protecting the country from the high-altitude Himalayan borders to the Indian Ocean. The Indian military combines trained personnel, advanced weapons, indigenous defence technology and growing domestic manufacturing capabilities, while forces such as the Army, Air Force, Navy, Coast Guard, ITBP, BSF, SSB, Assam Rifles, CRPF, CISF and NSG perform specialised roles across different security challenges. The larger message is that India’s freedom is protected not merely by military strength but by the commitment, sacrifice, technology and strategic preparedness of those who serve the nation.
channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.
With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.
Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.
Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.
She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.
Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.
Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.
