പെട്രോളിയം മന്ത്രാലയം രാജ്യത്തെ പൊതു-സ്വകാര്യ റിഫൈനറികൾക്കും അപ്സ്ട്രീം കമ്പനികൾക്കുമായി ആദ്യമായി എൽപിജി ഉത്പാദന ലക്ഷ്യങ്ങൾ നിശ്ചയിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്നുണ്ടായ ഇറക്കുമതി ആശ്രിതത്വം ഒഴിവാക്കാനും രാജ്യത്ത് സുരക്ഷിതമായ ആഭ്യന്തര കരുതൽ ശേഖരം ഉറപ്പാക്കാനുമാണ് ഈ പുതിയ നടപടി. പ്രതിദിനം 63,810 ടൺ എൽപിജി ഉത്പാദിപ്പിക്കാനാണ് 21 റിഫൈനറികൾക്കും കമ്പനികൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ ഈ ഉത്പാദന പരിധികൾ കർശനമായി നടപ്പിലാക്കും.

പുതിയ ഉത്തരവ് പ്രകാരം എൽപിജി ഉത്പാദനത്തിൽ ഏറ്റവും വലിയ ക്വാട്ട ലഭിച്ചിരിക്കുന്നത് റിലയൻസ് ഇൻഡസ്ട്രസീസിനാണ്. റിലയൻസിന്റെ ജാംനഗറിലെ റിഫൈനറിക്ക് പ്രതിദിനം 18,000 ടൺ എൽപിജി ഉത്പാദിപ്പിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. പൊതുമേഖലാ റിഫൈനറികൾ പ്രതിദിനം 31,470 ടണ്ണും, നയാര എനർജി 4,480 ടണ്ണും, ഒഎൻജിസി, ഗെയിൽ തുടങ്ങിയ അപ്സ്ട്രീം കമ്പനികൾ 6,460 ടണ്ണും ഉത്പാദിപ്പിക്കണം. എൽപിജി സംഭരണത്തിനും ഗതാഗതത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും, നാഫ്തയെ എൽപിജി ആക്കി മാറ്റുന്നതുൾപ്പെടെയുള്ള സാങ്കേതിക മാറ്റങ്ങൾ വരുത്താനും കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
To build domestic LPG reserves amid Middle East tensions, the Petroleum Ministry sets daily LPG production targets for refiners, with Reliance assigned the largest quota
