ഇന്ത്യൻ സൈന്യത്തിന് ആവശ്യമായ ലോയിറ്ററിംഗ് മ്യൂണിഷൻ സംവിധാനങ്ങളും അനുബന്ധ ഉപകരണങ്ങളും 1,577 കോടി രൂപ ചെലവിൽ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്, നിബെ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുമായി കരാർ ഒപ്പുവെച്ചു. ഡൽഹിയിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സാന്നിധ്യത്തിലാണ് ഈ കരാറുകൾ ഒപ്പുവെച്ചത്.
ആർട്ടിലറി റെജിമെന്റുകളുടെ പോരാട്ട ശേഷി വർദ്ധിപ്പിക്കുന്നതിനും അതുവഴി ഇന്ത്യൻ സൈന്യത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനക്ഷമത ശക്തിപ്പെടുത്തുന്നതിനുമായി വികസിപ്പിച്ചെടുത്ത നിർണായക ഉപകരണമാണ് ലോയിറ്ററിംഗ് മ്യൂണിഷൻ സിസ്റ്റം. ഫാസ്റ്റ് ട്രാക്ക് പ്രൊസീജ്യർ വഴി ‘ബൈ (ഇന്ത്യൻ)’ വിഭാഗത്തിന് കീഴിൽ സംഭരിക്കുന്ന ഈ പുതിയ ആയുധം, ഇന്ത്യൻ വ്യവസായ മേഖലയുടെ ഉത്പാദന ശേഷിയെ കൂടുതൽ കരുത്തുറ്റതാക്കും.
‘ആത്മനിർഭർ ഭാരത്’ എന്ന ആശയത്തിന്റെ അഭിമാനകരമായ പ്രതീകമായി മാറുന്ന ഇന്ത്യൻ പ്രതിരോധ വ്യവസായങ്ങളെ ആധുനികവത്കരിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ കരാർ.
Ministry of Defence signs Rs 1,577 crore contracts with TASL and Nibe Ltd for loiter munition systems to boost the Indian Army’s artillery strike capabilities
