ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. വിജയ് മുഖ്യമന്ത്രിയായ ശേഷം അമിത് ഷായുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

Amit Shah Meets Tamil Nadu CM Vijay

ചെങ്കൽപ്പട്ട് ജില്ലയിലെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിന് മുന്നോടിയായാണ് കൂടിക്കാഴ്ച. അമിത് ഷായാണ് ദക്ഷിണ മേഖലാ കൗൺസിലിന്റെ ചെയർമാൻ. യോഗത്തിന്റെ ആതിഥേയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് കൗൺസിലിന്റെ വൈസ് ചെയർമാനായിരിക്കും.

യോഗത്തിൽ ജലവിതരണ തർക്കങ്ങൾ, പ്രാദേശിക വികസനം തുടങ്ങിയ നിരവധി വിഷയങ്ങൾ ചർച്ചയാകും. ആന്ധ്രാപ്രദേശ്, കർണാടക, കേരളം, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും ലക്ഷദ്വീപ്, പുതുച്ചേരി, ആൻമാൻ നിക്കോബാർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുമാണ് കൗൺസിലിൽ ഉൾപ്പെടുന്നത്. അന്തർസംസ്ഥാന പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുന്നതിനും പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രധാന വേദിയായാണ് ഈ യോഗം വിലയിരുത്തപ്പെടുന്നത്

Union Home Minister Amit Shah meets Tamil Nadu CM C. Joseph Vijay in Kovalam ahead of the 31st Southern Zonal Council meeting to discuss regional issues.

Share.
Leave A Reply

Exit mobile version