ഇന്ത്യയിലെ അതിവേഗം വളരുന്ന സ്വർണപ്പണയ വായ്പാ വിപണിയിൽ സാന്നിധ്യം ശക്തമാക്കാൻ വമ്പൻ വിപുലീകരണവുമായി L&T Finance.
നടപ്പ് സാമ്പത്തിക വർഷത്തിൽ രാജ്യത്താകെ 500 പുതിയ ഗോൾഡ് ലോൺ ശാഖകൾ ആരംഭിക്കാനാണ് പ്രമുഖ NBFCയുടെ പദ്ധതി. മാർച്ച് 31ന് 330 ശാഖകളുണ്ടായിരുന്ന കമ്പനിയുടെ ഗോൾഡ് ലോൺ നെറ്റ്‌വർക്ക് ഇതോടെ ഏകദേശം 830 ശാഖകളിലേക്ക് ഉയരും.
അടുത്ത രണ്ടു വർഷം ഇന്ത്യയിലെ ഗോൾഡ് ലോൺ മേഖലയിൽ ഏകദേശം 30% CAGR ഉണ്ടാകുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് L&T Finance വിപുലീകരണം വേഗത്തിലാക്കുന്നത്. കമ്പനിയുടെ വളർച്ചാ പദ്ധതിയിലെ പ്രധാന ബിസിനസ് വിഭാഗങ്ങളിലൊന്നായി ഗോൾഡ് ലോണിനെ മാറ്റുകയാണ് ലക്ഷ്യം.
2025ലാണ് L&T Finance ഗോൾഡ് ലോൺ ബിസിനസിലേക്ക് ശക്തമായി കടന്നത്. ചണ്ഡീഗഡ് ആസ്ഥാനമായ Paul Merchants Finance Private Limited-ന്റെ ഗോൾഡ് ലോൺ ബിസിനസ് ₹537 കോടിയുടെ ഡീലിലൂടെ ഏറ്റെടുക്കുകയായിരുന്നു.
ഇതിലൂടെ ഏകദേശം ₹1,350 കോടി മൂല്യമുള്ള ഗോൾഡ് ലോൺ ബുക്ക്, 130 ശാഖകൾ, 700ഓളം ജീവനക്കാർ എന്നിവ L&T Finance-ന്റെ ഭാഗമായി. 2025 ജൂൺ 9നാണ് ഏറ്റെടുക്കൽ പൂർത്തിയായത്.
നിലവിലുള്ള ഒരു പ്രവർത്തനക്ഷമമായ ഗോൾഡ് ലോൺ ശൃംഖല ഏറ്റെടുത്തത് വിപണിയിലേക്ക് വേഗത്തിൽ പ്രവേശിക്കാനും തുടർന്ന് സ്വന്തം ശാഖകൾ വ്യാപിപ്പിക്കാനും L&T Finance-ന് സഹായമായി.
ഈ സാമ്പത്തിക വർഷത്തെ 500 ശാഖകൾ മാത്രമല്ല കമ്പനിയുടെ ലക്ഷ്യം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗോൾഡ് ലോൺ ബിസിനസിന്റെ വിഹിതം L&T Finance-ന്റെ മൊത്തം ലോൺ ബുക്കിന്റെ 10 ശതമാനത്തിലധികമായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ ഇത് ഏകദേശം 3% ആണ്.
ഇതിനായി 2031 വരെ ഓരോ വർഷവും കുറഞ്ഞത് 500 പുതിയ ഗോൾഡ് ലോൺ ശാഖകൾ വീതം ആരംഭിക്കാനുള്ള പദ്ധതിയും കമ്പനി മുന്നോട്ടുവയ്ക്കുന്നു. പദ്ധതി യാഥാർഥ്യമായാൽ ഇന്ത്യയിലെ ഗോൾഡ് ലോൺ രംഗത്തെ പ്രധാന സ്ഥാപനങ്ങളിലൊന്നായി L&T Finance മാറുന്നതിനുള്ള വലിയ ചുവടുവയ്പ്പായിരിക്കും ഇത്.
രാജ്യവ്യാപക പദ്ധതിയുടെ ഭാഗമായി പശ്ചിമ ബംഗാളിലും കമ്പനി സാന്നിധ്യം ശക്തമാക്കുകയാണ്. നിലവിൽ സംസ്ഥാനത്ത് 28 ഗോൾഡ് ലോൺ ലൊക്കേഷനുകളാണ് L&T Finance-നുള്ളത്. 2027 മാർച്ചോടെ 26 പുതിയ ലൊക്കേഷനുകൾ കൂടി ആരംഭിക്കാനാണ് പദ്ധതി. പുതിയവയിൽ നാലെണ്ണം കൊൽക്കത്തയിലായിരിക്കും.
പശ്ചിമ ബംഗാളിലെ ഗോൾഡ് ലോൺ വിപണിയുടെ വലുപ്പം ഏകദേശം ₹47,000 കോടി എന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് L&T Finance-ന്റെ നിലവിലെ ഗോൾഡ് ലോൺ പോർട്ട്ഫോളിയോ ഏകദേശം ₹165 കോടിയാണെന്നും റിപ്പോർട്ടുകളുണ്ട്.
L&T Finance is making a major move in the gold loan market. The company plans to launch 500 new gold loan branches across the country within a single year. The goal is to transform gold loans into one of the key business verticals in the company’s growth strategy. It was in 2025 that L&T Finance made a strong entry into the gold loan business.
