ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ പവർ ട്രെയിൻ സർവീസ് ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ, സർവീസുകൾ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചെലവ് കുറഞ്ഞ ഹരിത ഹൈഡ്രജൻ (Green Hydrogen) ഓപ്ഷനുകൾ തേടി ഇന്ത്യൻ റെയിൽവേ. ജൂലൈ പകുതിയോടെ സർവീസ് ആരംഭിച്ച ഹൈഡ്രജൻ ട്രെയിനുകൾ ആഗസ്റ്റ് ആദ്യം വരെ 2,500 കിലോമീറ്ററിലധികം വാണിജ്യ സർവീസുകൾ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു.
ഗ്രീൻ ഹൈഡ്രജൻ സ്രോതസ്സുകളുടെ ലഭ്യത വർദ്ധിപ്പിക്കാനും സംഭരണ ചെലവ് ഗണ്യമായി കുറയ്ക്കാനുമാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഇതിനായി നിർമ്മാതാക്കൾക്ക് ഉറപ്പായ ഓഫ്ടേക്ക് വ്യവസ്ഥകൾ നൽകുന്നത് ഉൾപ്പെടെയുള്ള വിവിധ നടപടികൾ റെയിൽവേ പരിഗണിക്കുന്നുണ്ട്. റെയിൽവേ വൈദ്യുതീകരണം പ്രായോഗികമല്ലാത്ത മലയോര പൈതൃക റൂട്ടുകളിൽ ആദ്യഘട്ടത്തിൽ 35 ഹൈഡ്രജൻ ട്രെയിനുകൾ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും ശക്തവും നീളമേറിയതുമായ ഹൈഡ്രജൻ ട്രെയിൻ സർവീസ് നടത്തുന്ന ഇന്ത്യ, നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ പിന്തുണയോടെ ഈ രംഗത്ത് വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.
Following the launch of India’s first hydrogen-powered train, Indian Railways seeks cost-effective green hydrogen sources to expand services across heritage routes.
