ഇന്ത്യയും കാനഡയും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ദ്വിരാഷ്ട്ര നിക്ഷേപ ഉടമ്പടിക്ക് (Bilateral Investment Treaty) എത്രയും പെട്ടെന്ന് ചർച്ചകൾ ആരംഭിക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചു. ധന മന്ത്രി നിർമ്മല സീതാരാമനും കനേഡിയൻ ധനകാര്യ മന്ത്രി ഫ്രാൻസ്വ-ഫിലിപ്പ് ഷാംപെനും തമ്മിൽ നടന്ന സാമ്പത്തിക സംവാദത്തിലാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.

India-Canada Economic Cooperation

2030-ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 70 ബില്യൺ കനേഡിയൻ ഡോളർ അഥവാ 4.65 ലക്ഷം കോടി രൂപയായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ യു.പി.ഐ സംവിധാനം കാനഡയിലും വ്യാപിപ്പിക്കുന്നതിനുള്ള ചർച്ചകളും യോഗത്തിൽ നടന്നു.

ക്ലീൻ എനെർജി, ഇലക്ട്രോണിക്സ്, അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവയ്ക്ക് ആവശ്യമായ നിർണായക ധാതുക്കളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്താൻ ഇരുപക്ഷവും ധാരണയായി. ഈ വർഷാവസാനത്തോടെ സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) യാഥാർത്ഥ്യമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇരു രാജ്യങ്ങളും.

India and Canada held financial talks to boost bilateral trade to Rs 4.65 lakh crore by 2030. Discussions included a Bilateral Investment Treaty, expanding UPI to Canada, and strengthening critical mineral supply chains.

Share.
Leave A Reply

Exit mobile version