അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി ചിക്കാഗോയിൽ നടന്ന ബിസിനസ് റൗണ്ട് ടേബിളിൽ ആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയെ കേവലം ഒരു വിപണിയായി കാണാതെ, ഉത്പാദനത്തിനും സാങ്കേതിക നവീകരണത്തിനുമുള്ള ആഗോള വേദിയായി ഉപയോഗപ്പെടുത്തണമെന്ന് അവർ അഭ്യർത്ഥിച്ചു. അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ പൊതു ഇൻഫ്രാസ്ട്രക്ചർ, നൈപുണ്യ ശേഷി എന്നിവ പ്രയോജനപ്പെടുത്തി ആഗോള വിപണിക്കായി ഉത്പന്നങ്ങൾ നിർമ്മിക്കാൻ നിക്ഷേപകർ തയ്യാറാകണമെന്ന് മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യ കൈവരിച്ച സ്ഥിരമായ സാമ്പത്തിക വളർച്ചയും പരിഷ്കരണങ്ങളും നിക്ഷേപകർക്ക് വലിയ അവസരങ്ങളാണ് നൽകുന്നത്. നിർമ്മാണ മേഖല, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ സേവനങ്ങൾ, പ്രതിരോധം, സാമ്പത്തിക രംഗം തുടങ്ങിയ വിവിധ മേഖലകളിൽ നിക്ഷേപം നടത്താൻ ഇത് അനുകൂലമായ സമയമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ആഗോള വിപണികളിലേക്ക് ആവശ്യമായ ഘടകങ്ങളുടെ നിർമ്മാണവും സാങ്കേതിക വികസനവും ലക്ഷ്യമിട്ട് മുന്നോട്ട് വരുന്ന കമ്പനികൾക്ക് ഇന്ത്യ മികച്ചൊരു പ്രവർത്തന പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Finance Minister Nirmala Sitharaman invites US investors at the Chicago Business Roundtable to manufacture in India and build for the world, highlighting India’s economic growth and infrastructure strength.