കൊച്ചിയിൽ നിന്ന് റിയാദിലേക്ക് പുതിയ വിമാന സർവീസുമായി സൗദി അറേബ്യയുടെ ലോ-കോസ്റ്റ് എയർലൈനായ ‘ഫ്ലൈനാസ്’ (Flynas). കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CIAL) നിന്നുള്ള പുതിയ സർവീസുകൾ നാളെ മുതൽ ആരംഭിക്കും. ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലാണ് (ബുധൻ, വെള്ളി, ഞായർ) പുതിയ സർവീസ് ഉണ്ടാകുക.

174 സീറ്റുകളുള്ള എയർബസ് A320 വിമാനമാണ് ഈ റൂട്ടിൽ സർവീസ് നടത്തുക. കൊച്ചിയിൽ നിന്ന് രാവിലെ 8.50-ന് പുറപ്പെടുന്ന വിമാനം റിയാദിൽ എത്തും. സൗദി അറേബ്യയുമായുള്ള കൊച്ചിയുടെ വ്യോമ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് പുതിയ സർവീസ്. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, സൗദിയ തുടങ്ങിയ എയർലൈനുകൾ ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്ക് കൊച്ചിയിൽ നിന്ന് സർവീസ് നടത്തുന്നുണ്ട്.
Saudi Arabia’s low-cost carrier Flynas launches direct flights between Kochi and Riyadh three times a week using Airbus A320 aircraft to enhance Gulf connectivity
