ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ടെകോഫെസ്റ്റ് ഗ്ലോബൽ’ (Techofest Global) എന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് മനുഷ്യമുടിയിൽ നിന്ന് ബയോ എഥനോൾ ഉത്പാദിപ്പിക്കുന്നതിനുള്ള തദ്ദേശീയവും പേറ്റന്റ് നേടിയതുമായ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. എഥനോൾ ഉത്പാദനത്തിന് ഭക്ഷ്യധാന്യങ്ങളെയും പഞ്ചസാരയെയും ആശ്രയിക്കുന്നത് ഒഴിവാക്കുന്ന ഈ നൂതന രീതി 5G ബയോ എഥനോൾ നിർമ്മാണത്തിലെ സുപ്രധാന നാഴികക്കല്ലായാണ് കണക്കാക്കപ്പെടുന്നത്.

ഭക്ഷ്യവസ്തുക്കൾ ഇന്ധനത്തിനായി ഉപയോഗിക്കുന്നത് മൂലമുള്ള പ്രതിസന്ധികൾ ലഘൂകരിക്കാനും പെട്രോളിൽ എഥനോൾ ചേർക്കുന്ന പദ്ധതിക്ക് ആവശ്യമായ ഇന്ധനം സുഗമമായി ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും. പദ്ധതിയുടെ ഭാഗമായി മനുഷ്യമുടിക്ക് പുറമെ ഉപയോഗിച്ച പാചകഎണ്ണ, സാനിറ്ററി നാപ്കിനുകൾ എന്നിവയിൽ നിന്നും പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ ജൈവ ഇന്ധനങ്ങൾ ഉത്പാദിപ്പിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയർമാരുടെയും നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഈ പ്ലാന്റ് നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. വരുംകാലങ്ങളിൽ ഈ സാങ്കേതികവിദ്യ വാണിജ്യ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതോടെ രാജ്യത്തിന്റെ ഇന്ധന ആവശ്യങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Gujarat-based startup Techofest Global has developed a patented technology to produce 5G bioethanol from human hair and used cooking oil, reducing reliance on food crops for fuel
