രാജ്യത്ത് ബൈക്ക് ടാക്സി സർവീസുകൾക്ക് എല്ലാ സംസ്ഥാനങ്ങളും അനുമതി നൽകണമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇത് വഴി എട്ട് കോടിയോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിഗത ഇരുചക്ര വാഹനങ്ങൾ യാത്രക്കാരുടെ ഗതാഗതത്തിനായി ഉപയോഗിക്കാൻ അനുവദിക്കുന്നത് ഗ്രാമീണ മേഖലയിലും നഗരങ്ങളിലും വലിയതോതിൽ തൊഴിൽ അവസരങ്ങൾ തുറക്കുമെന്നും, ഗതാഗത നിയമലംഘനങ്ങൾ തടയാൻ മോട്ടോർ വാഹന നിയമ ഭേദഗതിയിലൂടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന ‘നെഗറ്റീവ് പോയിന്റ്’ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറിയ ദൂര യാത്രകൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ബൈക്ക് ടാക്സികൾ ഇന്ത്യയുടെ നഗര ഗതാഗത സംവിധാനത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. മൂന്ന് കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് വെറും 25 രൂപ നിരക്കിൽ വരെ സേവനങ്ങൾ നൽകുന്ന ഇത്തരം സംവിധാനങ്ങൾ അവസാന ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി പ്രശ്നങ്ങൾക്ക് മികച്ച പരിഹാരമാണ്. നഗരങ്ങളിലെ ഗതാഗതക്കുരുക്കുകളിൽ കാറുകളെയും ഓട്ടോകളെയും അപേക്ഷിച്ച് വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്നതും കുറഞ്ഞ യാത്രാച്ചെലവും കാരണം യാത്രക്കാർക്കിടയിൽ ഇതിന് വലിയ സ്വീകാര്യതയാണുള്ളത്. എന്നാൽ വിവിധ സംസ്ഥാനങ്ങളിലെ നിയമപരമായ തടസ്സങ്ങളും പെർമിറ്റ് പ്രശ്നങ്ങളും ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളാണ്.

Union Minister Nitin Gadkari advocates for bike taxis across all states, highlighting their potential to create 80 million jobs and solve last-mile urban transport challenges

Share.
Leave A Reply

Exit mobile version