റിലയൻസ്, ടാറ്റ, ആദിത്യ ബിർള എന്നീ പ്രമുഖ റീട്ടെയിൽ കമ്പനികൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്താകെ 3,891 പുതിയ സ്റ്റോറുകൾ ആരംഭിച്ചതായി റിപ്പോർട്ട്. 2023 മാർച്ച് മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ഈ ഭീമന്മാരുടെ ആകെ സ്റ്റോറുകളുടെ എണ്ണം 26,067 ആയി ഉയർന്നതായി ഫോർച്യൂൺ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മെട്രോ നഗരങ്ങൾക്ക് പുറമെ ചെറിയ നഗരങ്ങളിലേക്കും വളർന്നുവരുന്ന വിപണികളിലേക്കും തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ വലിയ മുന്നേറ്റം. ഓൺലൈൻ വാണിജ്യം വേഗത്തിൽ വളരുന്നുണ്ടെങ്കിലും, ശക്തമായ ഓഫ്‌ലൈൻ സാന്നിധ്യത്തിനായി കമ്പനികൾ തമ്മിലുള്ള മത്സരം കടുക്കുകയാണ്.
ഈ വ്യാപനത്തിൽ പകുതിയിലധികവും റിലയൻസ് റീട്ടെയിലാണ് നടത്തിയത്. 2026 മാർച്ച് ആയപ്പോഴേക്കും 2,120 പുതിയ സ്റ്റോറുകൾ ചേർത്ത് റിിലയൻസിന്റെ ആകെ സ്റ്റോർ എണ്ണം 20,160 ആയി ഉയർന്നു. പലചരക്ക്, ഫാഷൻ, ഇലക്ട്രോണിക്സ് മേഖലകളിൽ വലിയതോതിലുള്ള വളർച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനിടയിൽ, ടാറ്റയുടെ കീഴിലുള്ള ട്രെന്റ് പ്രധാനമായും ‘സൂഡിയോ’ ബ്രാൻഡ് വഴി 696 സ്റ്റോറുകളും, ആദിത്യ ബിർളയുടെ റീട്ടെയിൽ വിഭാഗങ്ങൾ 1,075 പുതിയ സ്റ്റോറുകളും ചേർത്തു. വലിയ തോതിലുള്ള വിപുലീകരണം, വിലക്കുറവിലുള്ള ഫാഷൻ, പ്രീമിയം ബ്രാൻഡുകൾ എന്നിവയിലൂടെ ഇന്ത്യൻ ഉപഭോക്താക്കളെ പൂർണ്ണമായി കീഴടക്കാനുള്ള തീവ്രശ്രമത്തിലാണ് ഈ കമ്പനികൾ.
Reliance, Tata, and Aditya Birla opened 3,891 new stores between 2023 and 2026, driving massive offline expansion into tier-2 and tier-3 Indian markets.
