ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എന്റർപ്രൈസസിന്റെ സബ്സിഡിയറിയായ അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡിന്റെ (AAHL) വൻകിട ഫണ്ട് സമാഹരണം അവസാന ഘട്ടത്തിലേക്ക് കടന്നതായി മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. 20 ബില്യൺ ഡോളറിലധികം (ഏകദേശം 1.6 ലക്ഷം കോടി രൂപയോളം) മൂല്യം ലക്ഷ്യമിട്ടാണ് ഈ മൂലധന സമാഹരണം നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജുമെന്റ് കമ്പനിയായ ബ്ലാക്ക്‌റോക്ക് (BlackRock), തെമാസെക് (Temasek), ആൽഫ വേവ് ഗ്ലോബൽ തുടങ്ങിയ പ്രമുഖ ആഗോള നിക്ഷേപകർ ഈ ഫണ്ട് റൈസിംഗിൽ പങ്കാളികളാകാൻ സജീവ ചർച്ചകൾ നടത്തിവരികയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Adani Airports Target 20 Billion Valuation

നിർദ്ദിഷ്ട ഇടപാട് അവസാന ഘട്ടത്തിലാണെന്നും എഎഎച്ച്എല്ലിൽ കാര്യമായ ഓഹരി പങ്കാളിത്തത്തിനായി ബ്ലാക്ക്‌റോക്ക് ആലോചിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ഇന്ത്യയിലെ ആകെ യാത്രാ ഗതാഗതത്തിന്റെ 23 ശതമാനവും എയർ കാർഗോയുടെ 29 ശതമാനവും കൈകാര്യം ചെയ്യുന്നത് അദാനി എയർപോർട്ട്സാണ്. വിമാനത്താവള മേഖലയിൽ കൂടുതൽ സ്വകാര്യവൽക്കരണത്തിന് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതിനിടെയാണ് അദാനി ഗ്രൂപ്പിന്റെ ഈ വൻകിട നിക്ഷേപ നീക്കം.

Adani Airport Holdings Nears the Final Leg of its Fundraise, Targeting a $20 Billion Valuation with Global Investors Like BlackRock and Temasek in Talks

Share.
Leave A Reply

Exit mobile version