ബെംഗളൂരുവിലെ എല്ലാ മെട്രോ സ്റ്റേഷനുകളുടെയും അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളെ ബന്ധിപ്പിച്ച് മിനി എസി ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി ബൈരതി സുരേഷ് പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന്റെ പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ ഭാഗമായി ബിഎംടിസിക്ക് ലഭിക്കുന്ന ഇലക്ട്രിക് ബസുകളിൽ നിന്ന് 200 മിനി എസി ബസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

Bengaluru Metro Mini AC Buses

കൂടാതെ, യാത്രക്കാർക്ക് ബസ് വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ‘നമ്മ ബിഎംടിസി’ ലൈവ് ട്രാക്കിംഗ് ആപ്പ് ഒല, ഊബർ തുടങ്ങിയ കാബ് അഗ്രഗേറ്ററുകൾക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ ഐടി-ബിടി കമ്പനികൾക്കായി കൂടുതൽ എസി ബസുകൾ ഏർപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Karnataka announces mini AC feeder buses for Bengaluru Metro stations within a 5 km radius and partners with Ola and Uber for live BMTC tracking

Share.
Leave A Reply

Exit mobile version