കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിന്റെ വിശദ പദ്ധതി രേഖ (DPR) പ്രകാരം ആലുവയിൽ നിന്ന് കരയാംപറമ്പ് വരെ 17.5 കിലോമീറ്റർ നീളത്തിൽ കൊച്ചി വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള മെട്രോ പാത വിഭാവനം ചെയ്യുന്നു. തിരഞ്ഞെടുത്ത സ്റ്റേഷനുകളിൽ എയർപോർട്ട് ചെക്ക്-ഇൻ സൗകര്യങ്ങളും ഈ പാതയിലുണ്ടാകും.

കരിയാട്, നായത്തോട്, കവരപ്പറമ്പ്, അരിക്കൽ ജങ്ഷൻ വഴി അങ്കമാലിയിലെ കരയാംപറമ്പിൽ അവസാനിക്കുന്ന രീതിയിലാണ് പാത ക്രമീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര-ആഭ്യന്തര ടെർമിനലുകൾക്ക് ഇടയിലുള്ള താജ് ഹോട്ടലിന് മുന്നിലെ CIAL ഭൂമിയാണ് എയർപോർട്ട് മെട്രോ സ്റ്റേഷനായി കണ്ടെത്തിയിരിക്കുന്നത്. തോട്ടക്കാട്ടുകര, കുന്നംപുറം, പറമ്പയം, നെടുമ്പാശ്ശേരി, അത്താണി എന്നിവയുൾപ്പെടെ മൊത്തം 15 സ്റ്റേഷനുകളാണ് ഡി.പി.ആറിലുള്ളത്.
യാത്രക്കാരുടെ സൗകര്യാർത്ഥം വിമാന സർവീസുകൾക്ക് അനുസൃതമായി തിരക്കേറിയ സമയങ്ങളിൽ ട്രെയിനുകൾ വർദ്ധിപ്പിക്കാനും പുതിയ പദ്ധതിയിൽ നിർദ്ദേശമുണ്ട്. ഭൂഗർഭ പാതകൾ ചെലവ് വർദ്ധിപ്പിക്കുമെന്നതിനാൽ മുഴുവൻ പാതയും എലിവേറ്റഡ് വയഡക്റ്റ് ആയി നിർമ്മിക്കാനാണ് തീരുമാനം. സ്റ്റേഷനുകളിൽ ആവശ്യമായ പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കും. 2027-ൽ അനുമതികളും ഭൂമി ഏറ്റെടുക്കലും ആരംഭിച്ച് 2031-ഓടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 7,000 മുതൽ 8,000 കോടി രൂപ വരെയാണ് പദ്ധതിയുടെ പ്രാരംഭ ചെലവ് കണക്കാക്കിയിരിക്കുന്നത്
Kochi Metro Phase 3 DPR outlines a direct 17.5 km elevated link from Aluva to Karayamparambu via Cochin International Airport with 15 stations.
