ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെ ശമ്പളം വീണ്ടും വർധിപ്പിച്ചു. പാർലമെന്റിൽ നടത്തിയ പ്രഖ്യാപനപ്രകാരം, പ്രധാനമന്ത്രിയുടെ അടിസ്ഥാന വാർഷിക ശമ്പളം 60 ശതമാനത്തിലധികം വർധിപ്പിച്ച് 3.6 മില്യൺ സിംഗപ്പൂർ ഡോളർ (ഏകദേശം 27 കോടി രൂപ) ആക്കും. ഇതോടൊപ്പം മറ്റ് നേതാക്കളുടെ ശമ്പളവും വർധിപ്പിക്കും. സമർത്ഥരായ നേതാക്കളെ ഭരണത്തിലേക്ക് ആകർഷിക്കാനും മികച്ച ഭരണം നിലനിർത്താനും ഉയർന്ന ശമ്പളം അത്യന്താപേക്ഷിതമാണെന്നാണ് സർക്കാർ ഇതിന് ന്യായീകരണമായി ചൂണ്ടിക്കാണിക്കുന്നത്.

പുതിയ പരിഷ്കരണ പ്രകാരം ഉപപ്രധാനമന്ത്രിയുടെ ശമ്പളം 3.06 മില്യൺ ഡോളറായും കാബിനറ്റ് മന്ത്രിമാരുടെ ശമ്പളം 1.80 മില്യൺ മുതൽ 2.88 മില്യൺ ഡോളർ വരെയുമായി ഉയരും. എങ്കിലും, ഒക്ടോബർ 15 മുതൽ നിലവിലുള്ള മന്ത്രിമാർക്ക് 9% വരെ ഒറ്റത്തവണ ശമ്പള വർദ്ധനവ് മാത്രമാണ് ആദ്യഘട്ടത്തിൽ ലഭിക്കുക.

അതേസമയം സ്വന്തം ശമ്പള തുക പൂർണ്ണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമെന്ന് പ്രധാനമന്ത്രി ലോറൻസ് വോങ് വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യമേഖലയിലെ ഉയർന്ന ശമ്പളവുമായി മത്സരിച്ച് ഭാവിയിലേക്കായി ശക്തമായ ഒരു രാഷ്ട്രീയ നേതൃനിരയെ വാർത്തെടുക്കാനാണ് ഈ തീരുമാനമെന്ന് സർക്കാർ അറിയിച്ചു.

Singapore Prime Minister Lawrence Wong sees a massive salary hike to S$3.6 million (approx ₹27 crore), making him the world’s highest-paid government leader

Share.
Leave A Reply

Exit mobile version