പ്രമുഖ ടെക് കമ്പനിയായ ഒറാക്കിളിന്റെ ഇന്ത്യയിലെ യൂണിറ്റിൽ പുതിയ റീസ്ട്രക്ചറിംഗിന്റെ ഭാഗമായി 2,000 മുതൽ 2,500 വരെ ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്. എന്നാൽ പിരിച്ചുവിടപ്പെട്ടവരുടെ കൃത്യമായ കണക്കുകൾ കമ്പനി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

എഐ സാങ്കേതികവിദ്യയിലും ക്ലൗഡ് ഡാറ്റാ സെന്ററുകളിലും കമ്പനി കൂടുതൽ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മുൻകൂർ മുന്നറിയിപ്പുകളൊന്നുമില്ലാതെയാണ് പല ജീവനക്കാർക്കും ജോലി നഷ്ടപ്പെട്ടതായി കാണിച്ച് ഇമെയിലുകൾ ലഭിച്ചത്. നിലവിലെ പ്രതിസന്ധിയെ തുടർന്ന് ജീവനക്കാർ കൂട്ടത്തോടെ സ്വയം രാജിവെക്കുന്ന പ്രവണതയും കമ്പനിയിൽ വർദ്ധിച്ചുവരുന്നുണ്ട്. ആമസോൺ വെബ് സർവീസസുമായി ചേർന്ന് ഇന്ത്യയിൽ പുതിയ ഡാറ്റാ സെന്റർ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒറാക്കിൾ ഇപ്പോൾ.
Oracle India reportedly lays off 2,000 to 2,500 employees as part of a major restructuring to increase focus and investments in Artificial Intelligence and cloud infrastructure.
