ടാറ്റ ട്രസ്റ്റ്‌സും ടാറ്റ സൺസും തമ്മിലുള്ള അധികാരത്തർക്കത്തിൽ മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി നിർണായക നിയമപോരാട്ടത്തിലേക്ക്. ടാറ്റ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരന്റെ പുനർനിയമനത്തെയും കമ്പനിയുടെ ഓഹരി വിപണിയിലെ ലിസ്റ്റിംഗിനെയും എതിർക്കുന്നതിനായി നോയൽ ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ ട്രസ്റ്റ് അഭിഷേക് മനു സിംഗ്‌വിയെ നിയമിച്ചു. ടാറ്റ സൺസിന്റെ 66 ശതമാനത്തോളം ഓഹരികൾ കൈവശമുള്ള ട്രസ്റ്റ്, സെപ്റ്റംബർ 17ലെ ബോർഡ് പ്രമേയത്തിന്റെ നിയമസാധുതയെ ചോദ്യം ചെയ്തിട്ടുണ്ട്. പരേതനായ രത്തൻ ടാറ്റയുമായുള്ള ആത്മബന്ധം ഓർമിപ്പിച്ച സിംഗ്‌വി, താൻ ഏറെ വിഷമത്തോടും സങ്കടത്തോടുമാണ് ഈ നിയമപോരാട്ടത്തിലേക്ക് പ്രവേശിക്കുന്നതെന്ന് വ്യക്തമാക്കി. മുൻപ് സൈറസ് മിസ്ത്രിക്കെതിരെയുള്ള കേസിൽ ടാറ്റ സൺസിന് വേണ്ടി ഹാജരായിരുന്ന സിംഗ്‌വി, ഇപ്പോൾ ടാറ്റ സൺസിനെതിരെ ടാറ്റ ട്രസ്റ്റിന് വേണ്ടി രംഗത്തിറങ്ങുന്നു എന്നതാണ് പ്രത്യേകത.

Abhishek Manu Singhvi Tata Trusts Lawyer

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്‌വി തെലങ്കാനയിൽ നിന്നുള്ള രാജ്യസഭാ എംപിയാണ്. 1997-ൽ, വെറും 37-ാം വയസ്സിൽ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ അഡീഷണൽ സോളിസിറ്റർ ജനറലായി അദ്ദേഹം നിയമിതനായി. പ്രമുഖ നിയമപണ്ഡിതനും നയതന്ത്രജ്ഞനും യുകെയിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷനറുമായിരുന്ന ലക്ഷ്മി സിംഗ്‌വിയാണ് അദ്ദേഹത്തിന്റെ പിതാവ്. ഡൽഹി സെന്റ് കൊളംബാസ് സ്കൂൾ, സെന്റ് സ്റ്റീഫൻസ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ സിങ്‍വി, കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ നിന്ന് എം.എയും പിഎച്ച്.ഡിയും നേടി. കൂടാതെ ഹാർവാർഡ് സർവകലാശാലയിൽ പബ്ലിക് ഇന്റർനാഷണൽ ലോയിൽ സമ്മർ പ്രോഗ്രാമും പൂർത്തിയാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ നിരവധി പ്രമുഖ രാഷ്ട്രീയ-കോർപ്പറേറ്റ് കേസുകളിൽ നിർണായക സാന്നിധ്യമാണ് അഭിഷേക് മനു സിംഗ്‌വി. സൈറസ് മിസ്ത്രിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വരെ നീണ്ട നിയമപോരാട്ടത്തിൽ ടാറ്റ പക്ഷത്തിന് വേണ്ടി അദ്ദേഹം വാദിച്ചിരുന്നു. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെയുള്ള നാഷണൽ ഹെറാൾഡ് കേസ്, കസ്റ്റഡിയിലെ പീഡനങ്ങളും മനുഷ്യാവകാശങ്ങളും സംബന്ധിച്ച ചരിത്രപ്രസിദ്ധമായ ഡി.കെ. ബസു കേസ് (കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു), 2017-ലെ ജല്ലിക്കെട്ട് കേസിൽ അനിമൽ വെൽഫെയർ ബോർഡിന് വേണ്ടിയുള്ള ഹാജരാകൽ, ദേശീയ പതാക ഉയർത്താനുള്ള പൗരന്റെ അവകാശവുമായി ബന്ധപ്പെട്ട നവീൻ ജിന്ദാൽ കേസ് എന്നിവയിലെല്ലാം അദ്ദേഹം പ്രമുഖമായ പങ്ക് വഹിച്ചിട്ടുണ്ട്.

ടെലികോം സ്പെക്ട്രം തർക്കങ്ങളിൽ ഭാരതി എയർടെൽ, വോഡഫോൺ, ഐഡിയ തുടങ്ങിയ വൻകിട കമ്പനികൾക്ക് വേണ്ടി സിംഗ്‌വി കോടതിയിൽ ഹാജരായിട്ടുണ്ട്. ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോഡിയ തുടങ്ങിയ എ.എ.പി നേതാക്കളുടെ പ്രതിരോധ വക്കീൽ കൂടിയായിരുന്നു അദ്ദേഹം. മോദി സർനെയിം മാനനഷ്ട കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കായി വാദിച്ച് അദ്ദേഹത്തിന്റെ ശിക്ഷ സുപ്രീം കോടതിയിൽ സ്റ്റേ ചെയ്യിക്കുന്നതിലും, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (PMLA) കർശനമായ ജാമ്യ വ്യവസ്ഥകൾക്കെതിരെയുള്ള നിർണായക നിയമപോരാട്ടങ്ങളിലും സിംഗ്‌വി സജീവ സാന്നിധ്യമായി

Senior Advocate Abhishek Manu Singhvi is appointed by Tata Trusts to represent them against Tata Sons, challenging N. Chandrasekaran’s reappointment and listing strategy.

Share.
Leave A Reply

Exit mobile version