ജിയോയുടെ 10-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജിയോ ഹോം (JioHome) ഉപയോക്താക്കൾക്കായി കമ്പനി പുതിയ ആനുകൂല്യം പ്രഖ്യാപിച്ചു. 3-ഇൻ-1 ടിവി + ഒടിടി + വൈഫൈ (TV + OTT + Wi-Fi) ജിയോ ഹോം പ്ലാനുകൾക്കൊപ്പം ഒരു വർഷത്തേക്ക് ആമസോൺ പ്രൈം ലൈറ്റ് (Amazon Prime Lite) സൗജന്യമായി ലഭിക്കുന്നതാണ് ഈ ഓഫർ.

ഈ ഓഫറിന് കീഴിൽ, അർഹമായ ജിയോ ഹോം പ്ലാനുകൾ ഉപയോഗിക്കുന്ന പുതിയതും നിലവിലുള്ളതുമായ ഉപയോക്താക്കൾക്ക് യാതൊരു അധിക ചെലവുമില്ലാതെ 12 മാസത്തേക്ക് ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം. പ്രൈം വീഡിയോ വഴി പുതിയ സിനിമകളും ഷോകളും കാണുന്നതിനൊപ്പം, ആമസോണിലൂടെയുള്ള പർച്ചേസുകൾക്ക് സൗജന്യവും വേഗതയേറിയതുമായ ഡെലിവറി ആനുകൂല്യങ്ങളും ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. ഹൈ-സ്പീഡ് ഹോം കണക്റ്റിവിറ്റിയും വിനോദവും ഡിജിറ്റൽ ആനുകൂല്യങ്ങളും ഒരുമിച്ച് നൽകിക്കൊണ്ട് ജിയോ ഹോം പ്ലാനുകളുടെ മൂല്യം വർദ്ധിപ്പിക്കുകയാണ് ജിയോ ഈ പുതിയ ഓഫറിലൂടെ ലക്ഷ്യമിടുന്നത്.
ഇതോടെ 30 Mbps, 100 Mbps വേഗതയുള്ള 3-ഇൻ-1 ജിയോ ഹോം പ്ലാനുകൾ (TV + OTT + Wi-Fi) ഉപയോഗിക്കുന്ന പുതിയതും നിലവിലുള്ളതുമായ എല്ലാ ഉപയോക്താക്കൾക്കും ഒരു വർഷത്തേക്ക് ആമസോൺ പ്രൈം ലൈറ്റ് സൗജന്യമായി ലഭിക്കും. പ്രൈം വീഡിയോ ആക്സസിനൊപ്പം തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് സൗജന്യ/ഫാസ്റ്റ് ഡെലിവറി സേവനങ്ങളും ഇതിലൂടെ ലഭ്യമാകും. അതേസമയം, ₹888, ₹1199 കൂടാതെ 150 Mbps-ൽ കൂടുതൽ സ്പീഡുള്ള ഉയർന്ന പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് നിലവിലുള്ളതുപോലെ 24 മാസത്തെ (2 വർഷം) ആമസോൺ പ്രൈം ലൈറ്റ് ആനുകൂല്യം തുടർന്നും ലഭിക്കുന്നതാണ്.
ഈ ഓഫർ ക്ലെയിം ചെയ്യുന്നതിനായി ഉപയോക്താക്കൾക്ക് മൈജിയോ (MyJio) ആപ്പിലെ ഹോം പേജിൽ (JioHome അക്കൗണ്ട്) കാണുന്ന ആമസോൺ പ്രൈം ലൈറ്റ് ഓഫർ ക്ലെയിം ബാനർ വഴി 1 വർഷത്തെ സൗജന്യ ഓഫർ എളുപ്പത്തിൽ ആക്ടീവേറ്റ് ചെയ്യാവുന്നതാണ്. സെപ്റ്റംബർ 19 മുതൽ ഘട്ടം ഘട്ടമായി ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങിയിട്ടുള്ള ഈ ഓഫർ അടുത്ത 2 ആഴ്ചയ്ക്കുള്ളിൽ പൂർണ്ണമായി ലഭ്യമാകും; ഉപയോക്താക്കൾ ഓഫർ ആക്ടീവേറ്റ് ചെയ്യുന്ന ദിവസം മുതലാണ് 1 വർഷത്തെ സൗജന്യ കാലാവധി ആരംഭിക്കുക.
As part of its 10th anniversary, Jio offers 1 year of free Amazon Prime Lite for 30 Mbps and 100 Mbps Jio Home plans, easily redeemable via the MyJio app