മുംബൈയിൽ നടന്ന ജെ.പി. മോർഗൻ ഇന്ത്യ നിക്ഷേപക സമ്മേളനത്തിനിടെ ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ, ജെ.പി. മോർഗൻ ചേസ് ചെയർമാനും സി.ഇ.ഒയുമായ ജെമി ഡിമോനുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ സാമ്പത്തിക പുരോഗതിയും ആഗോള നിക്ഷേപ സാധ്യതകളും ചർച്ചയായ ഈ കൂടിക്കാഴ്ചയുടെ വിവരങ്ങൾ ധനന്ത്രാലയം എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ ഔദ്യോഗികമായി പങ്കുവെച്ചു.  

JPMorgan CEO Jamie Dimon Meets Nirmala Sitharaman

കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ച, ആഭ്യന്തര വിപണിയുടെ കരുത്ത്, മാനുഫാക്ചറിംഗ്, സാങ്കേതികവിദ്യ, ഫിനാൻഷ്യൽ സർവീസുകൾ, ക്രോസ്-ബോർഡർ നിക്ഷേപ അവസരങ്ങൾ എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഇന്ത്യയെ കേവലം ഒരു വിപണിയായി മാത്രം കാണാതെ, ലോകത്തിനായി ഉൽപ്പന്നങ്ങളും സേവനങ്ങളും നിർമ്മിക്കുന്ന ആഗോള പ്ലാറ്റ്‌ഫോമായി മാറ്റുന്നതിനുള്ള സാധ്യതകൾ യോഗത്തിൽ വിലയിരുത്തപ്പെട്ടു. ഇന്ത്യയിലെ നിക്ഷേപ ബാങ്കിംഗ്, പേയ്‌മെന്റ് സൊല്യൂഷനുകൾ എന്നീ മേഖലകളിൽ തങ്ങളുടെ സാന്നിധ്യവും പ്രവർത്തനങ്ങളും കൂടുതൽ ശക്തമാക്കാനൊരുങ്ങുന്ന ജെ.പി. മോർഗൻ കമ്പനിയുടെ ഭാവി പദ്ധതികളും ചർച്ചയായി.

ഇന്ത്യ സന്ദർശനവേളയിൽ രാജ്യത്തെ മുൻനിര കോർപ്പറേറ്റ് കമ്പനികളുടെ ഉന്നത മേധാവികളെയും ജെമി ഡിമോൻ കാണാൻ തീരുമാനിച്ചിട്ടുണ്ട്. നിക്ഷേപ ബാങ്കിംഗ്, പേയ്‌മെന്റ് സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യയിൽ വേരോട്ടം ശക്തമാക്കി വരുന്ന ജെ.പി. മോർഗൻ, നിർമ്മാണം, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, ഫിനാൻഷ്യൽ സർവീസുകൾ തുടങ്ങിയവയിലുള്ള വളർച്ചാ സാധ്യതകളാണ് ലക്ഷ്യമിടുന്നത്. ഇന്ത്യ ആഗോളതലത്തിൽ നടത്തുന്ന സാമ്പത്തിക കുതിപ്പിനൊപ്പം തങ്ങളുടെ ബിസിനസ്സ് പങ്കാളിത്തവും സേവനങ്ങളും കൂടുതൽ വിപുലീകരിക്കാനാണ് ബാങ്ക് ഒരുങ്ങുന്നത്. 

Finance Minister Nirmala Sitharaman meets JPMorgan CEO Jamie Dimon to discuss expanding investment banking, payment solutions, and global investment opportunities in India

Share.
Leave A Reply

Exit mobile version