കർണാടകയിൽ വരൾച്ച ബാധിച്ച 50 ലക്ഷത്തോളം കർഷകർക്ക് 2,500 രൂപ വീതം ഇൻപുട്ട് സബ്‌സിഡി നൽകുമെന്ന് ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ജി. പരമേശ്വര നിയമസഭയിൽ അറിയിച്ചു. ഇതിനായി സർക്കാർ 1,250 കോടി രൂപ ചെലവഴിക്കും. സംസ്ഥാനത്ത് 177 താലൂക്കുകൾ വരൾച്ച ബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും, വിള നാശം നേരിടാൻ കേന്ദ്രത്തിൽ നിന്ന് കൂടുതൽ സാമ്പത്തിക സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നാല്പതിനായിരത്തിലധികം ഹെക്ടറുകളിൽ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. കർഷകർക്കായി വിള ഇൻഷുറൻസ് വിഹിതമായി 1,242 കോടി രൂപ നൽകുമെന്നും, വരൾച്ച ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും സർക്കാർ അറിയിച്ചു. വരൾച്ചാ ബാധിത താലൂക്കുകൾ പ്രഖ്യാപിക്കുന്നതിൽ യാതൊരുവിധ രാഷ്ട്രീയ സമ്മർദ്ദവുമില്ലെന്നും, മാനദണ്ഡങ്ങൾ പാലിച്ചു മാത്രമാണ് നടപടികളെന്നും മന്ത്രി കൂട്ടിച്ചേർത്തു.
The Karnataka government announces ₹2,500 input subsidy for up to 50 lakh drought-affected farmers across 177 taluks, allocating ₹1,250 crore for the relief drive.